മസ്കത്ത്: മസ്കത്തിലെ ഷോപ്പിങ്മാളുകളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും പ്രവർത്തനസമയത്തിൽ മാറ്റം. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും ഇനി ഷോപ്പിങ് മാളുകൾക്ക് പ്രവർത്തനാനുമതിയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
ഹൈപ്പർമാർക്കറ്റുകൾക്ക് ഇൗ സമയക്രമം ബാധകമല്ല. മാളുകളിലെയും സ്റ്റോറുകളുടെയും ഡ്രെസിങ് മുറികൾ തുറക്കാനും ഉപയോഗിക്കാനും പാടുള്ളതല്ലെന്നും നഗരസഭയുടെ മുന്നറിയിപ്പിൽ പറയുന്നു. മൂന്നു മാസത്തിനു ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഷോപ്പിങ് മാളുകൾക്ക് പ്രവർത്തനാനുമതി നൽകിയത്. കേന്ദ്രീകൃത പ്രവർത്തന ചട്ടം (എസ്.ഒ.പി) പാലിച്ചുവേണം മാളുകൾ പ്രവർത്തിക്കാൻ. ഇത് പ്രകാരം 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും മാളുകളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല.
ഇത് വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തി പുനരവലോകനം ചെയ്യും. ശരീര താപനില പരിശോധിച്ചശേഷമായിരിക്കും മാളുകളിലേക്ക് പ്രവേശനം അനുവദിക്കുക. ഉപഭോക്താക്കൾ മുഖാവരണം ധരിച്ചുവേണം മാളുകളിൽ പ്രവേശിക്കാൻ. ഉപഭോക്താക്കൾ രണ്ടു മണിക്കൂറിലധികം ചെലവഴിക്കാൻ പാടില്ലെന്ന അറിയിപ്പ് പ്രദർശിപ്പിക്കുകയും വേണം.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.