Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്തി​ൽ...

മ​സ്​​ക​ത്തി​ൽ മാ​ളു​ക​ളു​ടെ  പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ൽ മാ​റ്റം

text_fields
bookmark_border
മ​സ്​​ക​ത്തി​ൽ മാ​ളു​ക​ളു​ടെ  പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ൽ മാ​റ്റം
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്തി​ലെ ഷോ​പ്പി​ങ്​​മാ​ളു​ക​ളു​ടെ​യും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ൽ മാ​റ്റം. രാ​വി​ലെ 10 മ​ണി മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ​യാ​യി​രി​ക്കും ഇ​നി ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. 

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ​ക്ക്​ ഇൗ ​സ​മ​യ​ക്ര​മം ബാ​ധ​ക​മ​ല്ല. മാ​ളു​ക​ളി​ലെ​യും സ്​​റ്റോ​റു​ക​ളു​ടെ​യും ഡ്രെ​സി​ങ്​ മു​റി​ക​ൾ തു​റ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും പാ​ടു​ള്ള​ത​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മൂ​ന്നു​ മാ​സ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്. കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന ച​ട്ടം (എ​സ്.​ഒ.​പി) പാ​ലി​ച്ചു​വേ​ണം മാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ. ഇ​ത്​ പ്ര​കാ​രം 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കും 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും മാ​ളു​ക​ളി​ൽ പ്ര​വേ​ശ​നാ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ഇ​ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി പു​ന​ര​വ​ലോ​ക​നം ചെ​യ്യും. ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും മാ​ളു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ഖാ​വ​ര​ണം ധ​രി​ച്ചു​വേ​ണം മാ​ളു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ. ഉ​​പ​ഭോ​ക്താ​ക്ക​ൾ ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം ചെ​ല​വ​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന അ​റി​യി​പ്പ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വേ​ണം. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OMAN_OMAN NEWS_COVID
Next Story