മസ്കത്ത്: പ്രഥമ ഒമാനി വ്യായാമ ദിനം ആഘോഷിച്ചു. ദിനാചരണത്തിെൻറ ഭാഗമായി ഗവർണറേറ്റുകളിൽ വിവിധ പരിപാടികൾ നടന്നു.
ദിനാചരണ ഭാഗമായി വൈകീട്ട് നാലുമുതൽ അസ്സഹ്വ ഗാർഡൻസിൽ കായിക മന്ത്രി ശൈഖ് സാദ് ബിൻ മുഹമ്മദ് അൽ മർദൂഫ് അൽ സാദിയുടെ രക്ഷാകർതൃത്വത്തിൽ പരിപാടികൾ നടന്നു. ആരോഗ്യമന്ത്രാലയം പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറിയും ദേശീയ പകർച്ചവ്യാധിയിതര രോഗ പ്രതിരോധ കമ്മിറ്റി ചെയർമാനുമായ ഡോ. അലി ബിൻ താലിബ് അൽ ഹിനായ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു.
നടത്തം, പ്രതിദിന ജീവിതത്തിൽ വ്യാമത്തിെൻറ പ്രാധാന്യത്തെ കുറിച്ച ബോധവത്കരണം, സ്പോർട്സ് ആക്ടിവിറ്റികൾ, പരമ്പരാഗത-വിനോദ കായിക രൂപങ്ങൾ, ഫിറ്റ്നസ് എക്സർസൈസ്, സ്കീയിങ്, പരിപാടിയിൽ പെങ്കടുക്കാനെത്തിയവർക്ക് ഹെൽത്ത് കോർണർ എന്നിവയും ഒരുക്കിയിരുന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. സ്വദേശികൾക്കൊപ്പം വിദേശികളും പെങ്കടുത്തു. ജനങ്ങൾക്കിടയിൽ മാതൃകാപരമായ ജീവിതശൈലി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായാണ് എല്ലാ വർഷവും ഒക്ടോബർ രണ്ട് ഒമാൻ കായിക ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ‘ഹെൽത്ത് ബിഗിൻസ്’ വിത്ത് എ സ്റ്റെപ്പ്’ എന്ന ആശയത്തിലൂന്നിയാണ് ഇൗ വർഷത്തെ ദിനാചരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.