Posted On
date_range Updated On
date_range സലാല ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ മേള തുടങ്ങി
സലാല: ഗ്രാൻഡ് മാളിലെ ലുലുവിൽ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും തുടങ്ങി. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വാണിജ്യ വ്യവസായിക മന്ത്രാലയത്തിലെ ഡയറക്ട് മാനേജർ അഹ്മദ് അബ്ദുല്ല സൈദ് അൽ റവാസ് മുഖ്യാതിഥിയായി. ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. ഭക്ഷ്യ ഇനങ്ങളും അല്ലാത്തതുമായ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31വരെയാണ് എക്സിബിഷൻ ഉണ്ടാവുക. ലുലു സലാല ജനറൽ മാനേജർ നവാബ്, ഷോപ്പ് മാനേജർ അബുല്ലൈസ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.