ദാഖിലിയിൽ തുറന്ന ഒമാനി ഹാൻഡിക്രാഫ്റ്റ്സ് ഔട്ട്ലെറ്റ്
മസ്കത്ത്: ചെറുകിട-ഇടത്തരം വ്യവസായ വികസന അതോറിറ്റിക്ക് കീഴിൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അൽ അഖ്ദർ വിലായത്തിൽ ഒമാനി ഹാൻഡിക്രാഫ്റ്റ്സ് ഹൗസ് ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു. സംരംഭകരുടെയും കലാകാരന്മാരുടെയും ഉൽപന്നങ്ങളും സേവനങ്ങളും കൂടുതൽ ഫലപ്രദമായി വിപണനം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ആധുനിക എസ്.എം.ഇ ഉൽപന്നങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും ഒന്നിച്ച് വിൽപനക്കെത്തിക്കുന്ന കേന്ദ്രമാണിത്. പ്രദർശന-വിൽപനക്കായി സംരംഭങ്ങൾക്ക് കൂടുതൽ അവസരം നൽകുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിർമിക്കുന്ന ആധുനിക കരകൗശലവസ്തുക്കളുടെ പ്രദർശനം, വിപണനം, വിൽപന എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഔട്ട്ലറ്റ്, ആഭ്യന്തര-അന്തർദേശീയവുമായ വിപണികളിലേക്ക് സംരംഭകർക്ക് അവസരമൊരുക്കുന്നു.
പരമ്പരാഗത കൈത്തൊഴിലുകൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, സുഗന്ധ ധൂപം, ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എസ്.എം.ഇകളെയും കലാകാരന്മാരെയും ഈ ഔട്ട്ലറ്റ് സന്ദർശകർക്ക് മുന്നിലെത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.