മസ്കത്ത്: സംഘർഷങ്ങൾ നടക്കുന്ന രാജ്യങ്ങളിൽനിന്ന് ഒമാനി പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അന്വേഷണങ്ങൾക്കും മറ്റു വിവരങ്ങൾക്കുമായി അതത് രാജ്യങ്ങളിലെ ഒമാൻ എംബസികളുമായി ബന്ധപ്പെടാം.
ഏറ്റവും പുതിയ വിവരങ്ങൾക്കായി പൗരന്മാർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.