ഏഷ്യൻ യൂത്ത് ഗെയിംസിൽ 800 മീറ്റർ ഇനത്തിൽ വെങ്കല മെഡൽ നേടിയ ഒമാൻ താരം യാസൻ ബിൻ റാഷിദ് അൽ ശംസി
Posted On
date_range Updated On
date_range ഒമാനി അത്ലറ്റ് യാസന്‍ ഏഷ്യൻ യൂത്ത് ഗെയിംസിൽ വെങ്കല മെഡൽ
മസ്കത്ത്: ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഒമാനി അത്ലറ്റ് അൽ യാസൻ ബിൻ റാഷിദ് അൽ ശംസി 800 മീറ്റർ ഇനത്തിൽ വെങ്കല മെഡൽ നേടി. ഒരു മിനിറ്റ് 58.79 സെക്കൻഡ് സമയത്തിലാണ് യാസൻ ഫൈനൽ മത്സരം പൂര്‍ത്തിയാക്കിയത്. ഒക്ടോബർ 31 വരെ നീളുന്ന ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്നുള്ള 5000ലധികം അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. 24 കായിക ഇനങ്ങളിൽ 31 വിഭാഗങ്ങളിലായി 253 മത്സരങ്ങൾ അങ്ങേറും. യാസന്റെ വെങ്കമെഡൽ നേട്ടം ഏഷ്യൻ അത്ലറ്റിക്സിൽ ഒമാന്റെ സാന്നിധ്യം കൂടുതൽ അടയാളപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.