സയ്യിദ് ബദർ ഹമദ് അൽ ബുസൈദി
മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി യമൻ വിദേശകാര്യ മന്ത്രി ഡോ. ഷൈ മുഹ്സിൻ അൽ സന്ദാനിയുമായി ഫോണിൽ സംസാരിച്ചു. യമന്റെ പുതിയ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ അൽ സന്ദാനിക്ക് ബുസൈദി ആശംസകൾ നേരുകയും ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും എല്ലാ മേഖലകളിലും ആ ബന്ധം മെച്ചപ്പെടുത്തുന്നത് തുടരാനുള്ള കാര്യവും ഇരുവരും അടിവരയിട്ട് പറയുകയും ചെയ്തു. യമന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം, അഭിവൃദ്ധി, ഐക്യം എന്നിവയിൽ തങ്ങളുടെ രാജ്യങ്ങളുടെ പരസ്പര താൽപര്യത്തെ കുറിച്ചും ഇരുമന്ത്രിമാരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.