ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റി​ന്റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഒ​മാ​ൻ

മ​സ്ക​ത്ത്: ഇ​സ്രാ​യേ​ലി​നു​ള്ള ആ​യു​ധ​ക​യ​റ്റു​മ​തി നി​ർ​ത്തി​വെ​ക്കാ​നു​ള്ള ഫ്രാ​ൻ​സ് പ്ര​സി​ഡ​ന്റ് ഇ​മാ​നു​വ​ൽ മാ​ക്രോ​ണി​ന്റെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന യു​ദ്ധം ത​ട​യു​ന്ന​തി​നും നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലെ ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യാ​ണ് സു​ൽ​ത്താ​നേ​റ്റ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ലെ അ​ക്ര​മ​വും സൈ​നി​ക വ​ർ​ധ​ന​വും ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ എ​ടു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ ഒ​മാ​ൻ, സം​ഘ​ട്ട​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ക​യും മ​നു​ഷ്യ​രു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​ത്ത​രം സൈ​നി​ക പി​ന്തു​ണ​യും നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര, മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്രാ​യേ​ലി​നു​ള്ള ആ​യു​ധ​ക​യ​റ്റു​മ​തി നി​ർ​ത്തി​​വെ​ക്കു​ന്ന തീ​രു​മാ​നം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​മാ​നു​വ​ൽ മാ​ക്രോ​ണ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ല​ബ​നാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് സൈ​ന്യ​ത്തെ അ​യ​ച്ച നെ​ത​ന്യാ​ഹു​വി​ന്റെ ന​ട​പ​ടി​യേ​യും മാ​ക്രോ​ൺ വി​മ​ർ​ശി​ച്ചി​രു​ന്നു.

പ്ര​ശ്ന​ത്തി​ന് രാ​ഷ്ട്രീ​യ​മാ​യ പ​രി​ഹാ​ര​മാ​ണ് ഉ​ണ്ടാ​വേ​ണ്ട​തെ​ന്ന് മാ​ക്രോ​ൺ പ​റ​ഞ്ഞു. അ​തി​നാ​ൽ ഗ​സ്സ​യി​ലേ​ക്കു​ള്ള ആ​യു​ധ​ക​യ​റ്റു​മ​തി നി​ർ​ത്തു​ക​യാ​ണെ​ന്നും മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Oman welcomes French president's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.