മസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസമേകി ഈദ് ദിനത്തിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു.
കാറ്റിന്റെ അകമ്പടയോടെയാണ് മഴ കോരിച്ചൊരിഞ്ഞത്.അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അവാബി, റുസ്താഖ്, ഖസബ്, ലിമ, മുസന്ദം തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. ഉച്ചക്കുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. വൈകുന്നേത്തോടെ കരുത്താർജിക്കാകുകയായിരുന്നു.
ഉൾഗ്രാമങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം ചൂടിന് കുറവ് വന്നിട്ടുണ്ട്. തലസ്ഥാന നഗരിയായ മസ്കത്തിൽ മഴ ലഭിച്ചല്ലെങ്കിലും ചൂട് താരതമ്യേനെ കുറവായിരുന്നു.
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.