Posted On
date_range Updated On
date_range വടക്കുപടിഞ്ഞാറൻ കാറ്റ്; താപനില കുറയും
മസ്കത്ത്: രാജ്യത്ത് വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് സജീവമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെ ഇത് ബാധിക്കും.
മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ഇത് തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ താപനിലയിലും പ്രകടമായ ഇടിവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.