ഒമാനിൽ നാളെ മുതൽ മഴക്ക്​ സാധ്യത

മസ്കകത്ത്​: ന്യൂനമർദം രൂപപ്പെടുന്നതിന്‍റെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അൽഹജർ പർവ്വതനിരകളിലും ദോഫാർ, ശർഖിയ, അൽവസ്ത ഗവർണറേറ്റുകളിലുമായിരിക്കും മഴ ​ലഭിക്കുക. വിവിധ ഇടങ്ങളിലായി 10മുതൽ 40 മി.മീറ്റർവരെ മഴ പെയ്​തേക്കും.

ഒമാൻ കടലിന്‍റെയും പടിഞ്ഞാറൻ മുസന്ദത്തിന്‍റയും തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ 1.5മുതൽ മൂന്ന്​ മീറ്റർവരെ ഉയർന്നേക്കും. മണിക്കൂറിൽ 22മുതൽ 48 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. ഇത്​മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Oman Weather Forecast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.