Posted On
date_range Updated On
date_range വടക്കുപടിഞ്ഞാറൻ കാറ്റ്; താപനില കുറയും
മസ്കത്ത്: രാജ്യത്തിന്റെ മിക്ക ഗവർണറേറ്റുകളെയും ജനുവരി 21വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി പടിഞ്ഞാറൻ മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെ തീരങ്ങളിലും തിരമാലകൾ പരമാവധി 2.5 മീറ്റർ വരെ ഉയർന്നേക്കും.
മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുകയും ദൂരക്കാഴ്ചയെ ബാധിക്കുകയും ചെയ്തേക്കും. ഈ കാലയളവിൽ താപനിലയിലും മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.