പ​ഴ​ം, പ​ച്ച​ക്ക​റി ല​ഭ്യ​ത ഉ​റ​പ്പാ​ക്കും

മ​സ്​​ക​ത്ത്​: മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ഇ​റ​ക്കു​മ​തി ചെ​യ്​​ത​തും പ്രാ​ദേ​ശി​ക​വു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ സു​ല​ഭ​മാ​യി വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ബ​ന്ധ​പ്പെ​ട്ട രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്ന്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​വും നി​ല​വാ​ര​മു​ള്ള​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട്​ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി.

മൂ​ന്നാ​മ​തൊ​രു രാ​ജ്യം വ​ഴി​യ​ല്ലാ​തെ നേ​രി​ട്ട്​ എ​ത്തി​ക്കു​ന്ന​തി​നാ​ണ്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വി​ല​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​മെ​ന്നും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യും അ​റി​യി​ച്ചു. ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചു​​വെ​ക്കു​ന്ന​തി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ലു​മെ​ല്ലാം ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ മാ​ർ​ക്ക​റ്റ്​ മാ​നേ​ജ്​​മ​​െൻറും ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക​ളോ​ട്​ സ​ഹ​ക​രി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​നും മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. 

 ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും അ​വ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കീ​ട​നാ​ശി​നി​യു​ടെ അ​ള​വ്​ സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ​യാ​ണ്​ വി​പ​ണി​യി​ൽ ല​ഭ്യ​ത കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​മാ​സം 21 മു​ത​ലാ​ണ്​ ഇൗ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഒ​ര​ു​ലോ​ഡി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. റോ​ഡ്, ക​ട​ൽ​മാ​ർ​ഗ​മു​ള്ള പ​ഴം, പ​ച്ച​ക്ക​റി ഇ​റ​ക്കു​മ​തി​യെ​യാ​ണ്​ നി​യ​മം ക​ർ​ക്ക​ശ​മാ​ക്കി​യ​ത്​ ബാ​ധി​ച്ചി​രു​ന്ന​ത്.

Tags:    
News Summary - oman vegetables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.