മസ്കത്ത്: ഒമാനിൽ ട്രക്കുകൾ വഴിയുള്ള ചരക്കുനീക്കത്തിന് ട്രാൻസ്പോർട്ട് ഡോക്യുമെന്റ് നിർബന്ധമാക്കി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രാലയം. ചരക്കു നീക്കം ആരംഭിക്കുന്നതിന് മുമ്പായി ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ചരക്കുഗതാഗത സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന എല്ലാവരും ഈ നിർദേശം കർശനമായി പാലിക്കണം.
ലാൻഡ് ട്രാൻസ്പോർട്ട് മാനേജ്‌മെന്റ് ആൻഡ് ഡിസ്പാച്ച് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നവർ, ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശ ട്രക്ക് ഓപറേറ്റർമാർ ഉൾപ്പെടെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കും ഈ നിയമം ബാധകമായിരിക്കും. റോഡ് ഗതാഗത മേഖലയെ നിയന്ത്രിക്കുന്നതിനും, ചരക്കുനീക്ക നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. നിർബന്ധിത ട്രാൻസ്പോർട്ട് രേഖകൾ ചരക്കുനീക്കം നിരീക്ഷിക്കാനും നിയമപാലനം ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോജിസ്റ്റിക്സ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും ഭരണനിർവഹണം ശക്തമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ഈ തീരുമാനം കരുത്തുപകരും. ഗുണഭോക്താക്കൾക്ക് ഔദ്യോഗിക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ‘നഫീദ്’ വഴി ഈ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.