മസ്കത്ത്: ഒമാൻ ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി നൽകി. 2020 മാർച്ച് ഒന്നുമുതൽ ആഗസ്റ്റ് 31 വരെ കാലയളവിൽ അനുവദിച്ച വിസകളുടെ കാലാവധി അടുത്ത വർഷം മാർച്ച് 31വരെയാണ് നീട്ടിയതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ മെഹ്രീസി സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതനുസരിച്ച് വിസ ലഭിച്ചിട്ട് കോവിഡ് മൂലം രാജ്യത്ത് എത്താൻ സാധിക്കാത്തവർ അടുത്ത വർഷം മാർച്ചിനുള്ളിൽ ഒമാനിൽ എത്തിയാൽ മതിയാകും.
നിരവധി ടൂറിസം ഒാഫീസുകളും ട്രാവൽ ഏജൻസികളും ടൂറിസ്റ്റ് വിസക്കായി പണം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ധനകാര്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി ചേർന്നാണ് ഇൗ തീരുമാനം കൈകൊണ്ടതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മറ്റു മേഖലകളെ പോലെ ടൂറിസം മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വ്യോമഗതാഗതം റദ്ദാക്കിയത് സ്വാഭാവികമായും ടൂറിസം മേഖലയെയും ബാധിക്കും. കോവിഡ് നൽകിയ ആഥഘാതത്തിൽ ടൂറിസം മേഖല മോചിതമായി വരുകയാെണന്നും മന്ത്രി മെഹ്രീസി പറഞ്ഞു.
മറ്റ് മേഖലകളെ പോലെ ടൂറിസം മേഖലക്കായും നിരവധി ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ഫീസ് അടക്കുന്നതിൽ നിന്ന് ഹോട്ടലുകൾക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. ടൂറിസം മന്ത്രാലയം വഴി രാജ്യത്തിെൻറ ഖജനാവിലേക്ക് നേരിട്ട് എത്തുന്ന തുകയാണിത്. കോവിഡ് ആഘാതത്തിൽ നിന്ന് കരകയറിയ ശേഷം ഹോട്ടലുകൾ ഇൗ തുക അടച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് മൂലം ടൂറിസം മേഖലക്ക് ഉണ്ടാകുന്ന ആഘാതത്തെ കുറിച്ച് സമഗ്ര റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സലാല ടൂറിസം സീസൺ മാത്രം കണക്കിലെടുക്കുേമ്പാൾ 80 ദശലക്ഷം റിയാലാണ് നഷ്ടമെന്നും മന്ത്രി പറഞ്ഞു. യാത്രാ വിലക്കുകൾ പൂർണമായി നീക്കിയ ശേഷം ഹോട്ടലുകൾക്കായി പദ്ധതി തയാറാക്കുമെന്നും മന്ത്രി മെഹ്രീസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.