മസ്കത്ത്: ടൂറിസം മേഖലയുടെ വളർച്ച മുൻനിർത്തി ഒമാൻ പുതിയ നിയമ നിർമാണങ്ങൾക്ക് ഒരുങ്ങുന്നു. തെരുവ് ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ഹോട്ടൽ-റസ്റ്റാറൻറ് വ് യവസായ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള പ്രവർത്തനങ ്ങൾ നടന്നുവരുകയാണ്. ഇൗ രംഗത്ത് ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഭക്ഷ്യ-ശുചിത്വ റേറ്റിങ് സംവിധാനം വികസിപ്പിച്ച് എടുക്കുകയും ചെയ്യും. ഇതോടൊപ്പം ആഗോള തലത്തിൽ ടൂറിസം മേഖലയിൽ ശ്രദ്ധേയമായ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (ബി ആൻഡ് ബി) ചെറു ലോഡ്ജുകൾക്ക് അനുമതി നൽകുന്നതിനും പദ്ധതിയുണ്ട്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ ഫുഡ് ആൻഡ് ബിവറേജസ് ഇൻക്യുബേറ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ബി ആൻഡ് ബി ലോഡ്ജുകൾ സ്വകാര്യ വീടുകളിലാണ് പ്രവർത്തിക്കുന്നതെന്ന് ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതിഥികൾക്ക് രാത്രി താമസവും രാവിലെ ബ്രേക്ക്ഫാസ്റ്റുമാണ് നൽകുക. കുറഞ്ഞ ചെലവായതിനാൽ ആഗോളതലത്തിലെ യാത്രാവ്യവസായ മേഖലയിൽ ബി ആൻഡ് ബി സംവിധാനത്തിന് പ്രചാരമേറുന്നുണ്ട്. ഒമാനിൽ ഇത് നടപ്പാക്കുന്ന പക്ഷം ശരിയായ ലൈസൻസിങ്, റേറ്റിങ് സംവിധാനങ്ങളും നിയമക്രമവും ആവശ്യമാണ്. മോശം ആളുകളുടെ പെരുമാറ്റങ്ങൾ ടൂറിസം മേഖലക്കും രാജ്യത്തിനും പേരുദോഷമുണ്ടാക്കാതിരിക്കാൻ ഇത് ആവശ്യമാണ്. ആഭ്യന്തര-വിദേശ സഞ്ചാരികൾക്ക് വൈവിധ്യമാർന്ന അനുഭവങ്ങൾ ആസ്വദിക്കാൻ അവസരം നൽകുന്നതാകും ഇൗ ചെറുലോഡ്ജുകളെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ടും പറയുന്നു.
യുവാക്കളെ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുകയും പുതിയ തീരുമാനത്തിെൻറ ലക്ഷ്യമാണ്. നഗരത്തിെൻറ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ഫുഡ് ട്രക്ക് സംവിധാനം അടക്കമുള്ള ബിസിനസ് സംവിധാനങ്ങളാണ് പരിഗണനയിലുള്ളത്. ഭക്ഷ്യ ട്രക്കുകളും റസ്റ്റാറൻറുകളുമായി ബന്ധപ്പെട്ട പുതിയ നിയമ നിർമാണം വ്യവസായ-വാണിജ്യ മന്ത്രാലയം, മാനവ വിഭവ ശേഷി മന്ത്രാലയം, മസ്കത്ത് നഗരസഭ, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, സിവിൽ ഡിഫൻസ് പൊതു അതോറിറ്റി എന്നിവയുമായി സഹകരിച്ചാകും നടപ്പിൽ വരുത്തുക.
മസ്കത്ത് ഫുഡ്കോർട്ട് എന്ന പുതിയ ആശയവും ടൂറിസം മന്ത്രാലയം ഇൗ വർഷം ആരംഭിക്കും. ഒമാനി പൈതൃകത്തിനൊപ്പം ഭക്ഷണ, ഷോപ്പിങ് രംഗത്ത് പുതിയ അനുഭവം പകർന്നുനൽകുകയുമാണ് ലക്ഷ്യം. ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയിട്ടുള്ള പദ്ധതി മസ്കത്ത് ഗവർണറേറ്റിെൻറ മധ്യ ഭാഗത്തിലായിരിക്കും നിലവിൽ വരുക. വിവിധ ഗവർണറേറ്റുകളിലായി നിരവധി ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെൻറുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ക്യാമ്പുകൾ തുടങ്ങിയവയും വരുംനാളുകളിൽ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.