മസ്കത്ത്: പഴയ പ്രതാപകാലത്തിന്‍െറ ഓര്‍മചിത്രങ്ങളായി നില്‍ക്കുന്ന പബ്ളിക് ടെലിഫോണ്‍ ബൂത്തുകള്‍ അഥവ പേഫോണുകള്‍ നാടുനീങ്ങുന്നു. മൊബൈല്‍ ഫോണുകള്‍ കടന്നുവരും മുമ്പ് സ്വദേശികളും പ്രവാസികളും ഉപയോഗപ്പെടുത്തിയിരുന്ന ഈ ടെലിഫോണ്‍ബൂത്തുകള്‍ പ്രവര്‍ത്തനംനിലച്ച് ഇന്നും റൂവിയടക്കമുള്ള വിവിധയിടങ്ങളിലുണ്ട്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ പേഫോണ്‍ ബൂത്തുകളില്‍ പലതും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊളിച്ചുനീക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിലായുള്ള 50ഓളം ബൂത്തുകളാണ് പൊളിച്ചുനീക്കിയതെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി വക്താവ് അറിയിച്ചു.
70കളിലാണ് ഇത്തരം ബൂത്തുകള്‍ ഒമാന്‍ടെല്‍ സ്ഥാപിച്ചുതുടങ്ങിയത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 6850 പേഫോണുകളാണ് സ്ഥാപിച്ചത്.
ഇതില്‍ 55 ശതമാനവും മസ്കത്തിലായിരുന്നു. വിമാനത്താവളം, ഒ.എന്‍.ടി.സി ബസ്സ്റ്റേഷന്‍, മത്ര കോര്‍ണിഷ്, റൂവി തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സ്ഥാപിച്ച ഈ പേഫോണുകള്‍ക്കുമുന്നില്‍ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ദൃശ്യമായിരുന്ന നീണ്ട ക്യൂ ഇന്നും പഴയ പ്രവാസികള്‍ ഓര്‍ക്കുന്നു. ബൂത്തുകള്‍ക്ക് സമീപത്തെ കടകളില്‍ ലഭ്യമായിരുന്ന ഒരു റിയാല്‍ മുതലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തിരുന്നത്. നേരത്തേ ക്യൂവിലത്തെുന്നവര്‍ക്ക് ലോട്ടറിയടിച്ച പ്രതീതിയായിരുന്നു.
വിദേശികള്‍ക്ക് പുറമെ സ്വദേശികള്‍ അന്താരാഷ്ട്ര കാളുകള്‍ ചെയ്യുന്നതിനാണ് പേബൂത്തുകള്‍ ഉപയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.