വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം-ഒ​മാ​ൻ​ടെ​ൽ ധാ​ര​ണ

മ​സ്​​ക​ത്ത്​: വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത ്രാ​ല​യ​വും ഒ​മാ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​യും (ഒ​മാ​ൻ​ടെ​ൽ) ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. അ​ധ്യാ​പ​ന​വും വി​ദ്യാ​ഭ്യാ​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ശാ​ക്​​തീ​ക​രി​ക്കാ​ൻ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക്​ ഒ​മാ​ൻ​ടെ​ൽ പി​ന്തു​ണ ന​ൽ​കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ദീ​ഹ ബി​ൻ​ത്​ അ​ഹ്​​മ​ദ്​ അ​ൽ ശൈ​ബാ​നി, ഒ​മാ​ൻ​ടെ​ൽ സി.​ഇ.​ഒ ത​ലാ​ൽ ബി​ൻ സ​ഇൗ​ദ്​ അ​ൽ മ​അ്​​മ​രി എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​​​െൻറ ഭാ​ഗ​മാ​യി സ്​​കൂ​ൾ ഒ​ളി​മ്പ്യാ​ഡു​മാ​യി ഒ​മാ​ൻ​ടെ​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന്​ ക​രാ​ർ വ്യ​ക്​​ത​മാ​ക്കു​ന്നു. കു​ട്ടി​ക​ളി​ലെ​യും യു​വാ​ക്ക​ളി​ലെ​യും പ്ര​തി​ഭ ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വി​വ​ര സാ​േ​ങ്ക​തി​ക​വി​ദ്യ​യി​ലേ​ക്ക്​ അ​വ​രു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നും ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി​യാ​ണ്​ സ്​​കൂ​ൾ ഒ​ളി​മ്പ്യാ​ഡ്. ചി​ട്ട​യോ​ടും പു​തു​മ​യോ​ടും ചി​ന്തി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​ണ​ർ​വു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി സ​ഹാ​യി​ക്കും. നി​ർ​മി​ത​ബു​ദ്ധി, റോ​ബോ​ട്ടി​ക്​​സ്, ഇ​ൻ​റ​ർ​നെ​റ്റ്, ഡാ​റ്റ മോ​ഡി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ടെ പ്രോ​ഗ്രാ​മി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ൽ​ക്കു​ന്ന നാ​ലാം വ്യ​വ​സാ​യ വി​പ്ല​വ വി​ദ്യ​ക​ൾ ഇ​തി​​െൻറ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കും.

ഒ​ന്നു​ മു​ത​ൽ നാ​ലു​ വ​രെ ക്ലാ​സു​ക​ളി​ലെ പാ​ഠ്യ​ക്ര​മ​ത്തി​ൽ പ്രോ​ഗ്രാ​മി​ങ്​ കോ​ഴ്​​സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന്​ ഒ​മാ​ൻ​ടെ​ൽ ന​ട​പ​ടി എ​ടു​ക്കും. യു​വാ​ക്ക​ളു​ടെ പ്രോ​ഗ്രാ​മി​ങ്​, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ വൈ​ദ​ഗ്​​ധ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും സം​രം​ഭം. പ്രോ​ഗ്രാ​മി​ങ്​ ലോ​ക​ത്തെ പു​രോ​ഗ​തി​ക്കൊ​പ്പം സ​ഞ്ച​രി​ക്കാ​ൻ യു​വാ​ക്ക​ളെ ഇ​ത്​ സ​ജ്ജ​മാ​ക്കും. ക​രാ​റി​​​െൻറ ഭാ​ഗ​മാ​യി വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ലെ മൂ​ന്ന്​ സ്​​കൂ​ളു​ക​ളി​ൽ ഒ​മാ​ൻ ടെ​ൽ ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​ കേ​ബി​ളു​ക​ൾ സ്​​ഥാ​പി​ക്കും. അ​തി​വേ​ഗം ഡാ​റ്റ കൈ​മാ​റ്റം സാ​ധ്യ​മാ​ക്കാ​നും ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ഒ​മാ​ൻ​ടെ​ൽ 15 കി​േ​ലാ​മീ​റ്റ​ർ ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​ ഡാ​റ്റ ന​ൽ​കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഹം​ദാ​ൻ അ​ൽ തൂ​ബി, അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​സ്​​ത​ഫ ബി​ൻ അ​ബ്​​ദു​ൽ ല​ത്തീ​ഫ്, മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ, ജ​ന​റ​ൽ ഡ​യ​റ​ക്​​ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​​െ​ങ്ക​ടു​ത്തു.

Tags:    
News Summary - oman tel-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.