എ ​ഡി​വി​ഷ​ൻ ട്വ​ൻ​റി20: വൈ​റ്റ്​ ലോ​ട്ട​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ന്​ ത​ക​ർ​പ്പ​ൻ ജ​യം

മസ്‌കത്ത്: ഒമാന്‍ ക്രിക്കറ്റ് എ ഡിവിഷന്‍ ട്വൻറി20 ക്രിക്കറ്റ് മത്സരത്തിൽ വൈറ്റ് ലോട്ടസ് ഇൻറർനാഷനലിന് തകർപ്പൻ ജയം. അമിറാത്തിലെ ടർഫ് രണ്ട് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒ.യു.എ ടീമിനെ എട്ടു വിക്കറ്റിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒ.യു.എക്ക് 27 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 8.4 ഓവര്‍ മാത്രമാണ് ഒ.യു.എ ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിൽ നിന്നത്. ആറ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് എടുത്ത വാസിഫ് ഖാ​െൻറ മികച്ച ബോളിങ് ആണ് ഒ.യു.എവിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.  18 റണ്‍സ് വഴങ്ങി നാസിഷ് നാലു വിക്കറ്റും നേടി പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വൈറ്റ് ലോട്ടസ് 3.3 ഓവറില്‍ എട്ട് വിക്കറ്റ് കൈയിലിരിക്കെ വിജയ റണ്‍സ് നേടി. 

Tags:    
News Summary - oman sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.