വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഡെപ്യൂട്ടി മന്ത്രി അന്ന താന്ഡി മൊറാക്ക കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി ദക്ഷിണാഫ്രിക്കയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണത്തിന്റെയും ഡെപ്യൂട്ടി മന്ത്രി അന്ന താന്ഡി മൊറാക്ക കൂടിക്കാഴ്ച നടത്തി.
സുൽത്താനേറ്റും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിരവധി മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. ടൂറിസവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലൂടെയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ടൂറിസം സഹകരണം വർധിപ്പിക്കുന്നതിനൊപ്പം മസ്കത്തിൽ ഒരു സംയുക്ത സാമ്പത്തിക ഫോറം നടത്തുന്നതിനുള്ള സാധ്യതകളും അവർ പരിശോധിച്ചു. മേഖലയിലെ വിഷയങ്ങളിലും ഇരുവിഭാഗവും അഭിപ്രായങ്ങൾ കൈമാറി. ഇസ്രായേൽ യുദ്ധത്തിന്റെ ഫലമായി പലസ്തീൻ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക എടുത്ത നിലപാടിനെ അൽ ഹാർത്തി അഭിനന്ദിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സുൽത്താനേറ്റ് ഏറ്റെടുത്ത ഫലപ്രദമായ പങ്കിനെ മൊറാക്ക അഭിനന്ദിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കൻ ആഫ്രിക്ക വകുപ്പ് മേധാവി സാലിഹ് മുഹമ്മദ് അൽ സഖ്രി, ഒമാനിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡേവിഡ് മൊഗോബോ, ഇരു രാജ്യങ്ങളിലെയും മറ്റു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.