മസ്കത്ത്: രാജ്യത്തെ റോഡുകൾ പൊതുവെ അപകടാവസ്ഥ കുറഞ്ഞതും സുരക്ഷിതവുമെന്ന് സർവേ ഫലം. ടെയിൽഗേറ്റിങ്, അശ്രദ്ധമായ ഡ്രൈവിങ്, പെെട്ടന്ന് ലൈൻ മാറൽ, അമിത വേഗം തുടങ്ങിയവ ഒമാൻ റോഡുകളിൽ കുറഞ്ഞതായും വിവിധ വിഭാഗങ്ങളിൽപെട്ടവരുടെ ഡ്രൈവിങ് ശീലങ്ങളെ കുറിച്ച് നടത്തിയ ‘ഒമാൻ റോഡ് സേഫ്റ്റി മോണിറ്റർ’ സർവേ ഫലം അഭിപ്രായപ്പെടുന്നു.
ഒമാൻ ഖത്തർ ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി യുഗോവ് ആണ് സർവേ നടത്തിയത്. സർവേയിൽ പെങ്കടുത്ത 59 ശതമാനം ഡ്രൈവർമാരും കഴിഞ്ഞ ആറുമാസത്തിനിടെ ഒരിക്കലെങ്കിലും പരമാവധി വേഗതയായ 120 കിലോമീറ്ററിൽ വാഹനമോടിച്ചിട്ടുണ്ട്. പത്ത് ശതമാനം പേരാകെട്ട നിയമപ്രകാരമുള്ള വേഗ പരിധി നിരവധി തവണകളിൽ മറികടന്നിട്ടുണ്ട്. ഒമാനിലെ റോഡ് സൗകര്യം മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടത് 81 ശതമാനം പേരാണ്.
കൂടുതൽ റോഡ് സൗകര്യവും ഉയർന്ന നിലവാരവും സുഖകരമായ ഡ്രൈവിങ്ങ് അനുഭവം വർധിപ്പിച്ചതായി 63 ശതമാനം പേരും ചൂണ്ടിക്കാട്ടി. അതേസമയം, യാത്രകൾക്കെടുക്കുന്ന സമയം കഴിഞ്ഞ ആറുമാസ കാലയളവിൽ ഏറെ വർധിച്ചതായി 49 ശതമാനം പേരും അഭിപ്രായപ്പെട്ടു.അശ്രദ്ധമായ ഡ്രൈവിങും അമിത വേഗതയും കുറഞ്ഞതായി ചൂണ്ടിക്കാട്ടിയത് 78 ശതമാനം പേരാണ്. തൊട്ടുമുൻ വർഷം ഇത് 57 ശതമാനമായിരുന്നു. അതേസമയം, 36 ശതമാനം പേരുടെ അഭിപ്രായത്തിൽ അപകടകരമായ ഡ്രൈവിങ് ഏറെ വർധിച്ചിട്ടുണ്ട്.
പെെട്ടന്ന് ലൈൻ മാറുന്ന പ്രവണതയിൽ ചെറിയ കുറവുണ്ടായതായി 66 ശതമാനം പേരും ടെയിൽ ഗേറ്റിങ്ങ് കാര്യമായി കുറഞ്ഞതായി 63 ശതമാനം പേരും സർവേയിൽ അഭിപ്രായപ്പെട്ടു. ഉയർന്ന വേഗതയെ കുറിച്ച ചോദ്യത്തിന് 121നും 140 കിലോമീറ്ററിനുമിടയിൽ വാഹനമോടിച്ചതായി 33 ശതമാനം പേർ അഭിപ്രായപ്പെട്ടു. 160 കിലോമീറ്റർ വരെ വേഗതയെടുത്തവർ 14 ശതമാനം പേരാണ്. 161 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയെടുത്തതായി അഭിപ്രായപ്പെട്ടതാകെട്ട 12 ശതമാനം പേരാണ്. നിലവിലെ സർവേ സൂചനകൾ ശുഭകരമാണെങ്കിലും സർക്കാർ, സ്വകാര്യ മേഖലയുടെയും മാധ്യമങ്ങളുടെയുമെല്ലാം സഹകരണത്തോടെ അടിസ്ഥാന സൗകര്യ വികസനവും ബോധവത്കരണ പ്രവർത്തനങ്ങളുമെല്ലാം തുടർന്നാൽ രാജ്യത്തെ റോഡുസുരക്ഷ ഇനിയും വർധിപ്പിക്കാൻ സാധിക്കുമെന്ന് ഒമാൻ ഖത്തർ ഇൻഷുറൻസ് കമ്പനി സി.ഇ.ഒ നവീൻ കുമാർ പറഞ്ഞു. വാഹനാപകട കേസുകളിലെ കുറവും സർവേയിലെ കണക്കുകൾ അടിവരയിടുന്നു. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് ഇൗ വർഷത്തിെൻറ ആദ്യ മൂന്നു മാസങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണത്തിലുണ്ടായത് 28.8 ശതമാനത്തിെൻറ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.