ബോഷര്‍-അമിറാത്ത് റോഡിന് ഇനി പുതിയ പേര്

മസ്കത്ത്: ബോഷര്‍-അമിറാത്ത് വിലായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് ഇനി പുതിയ പേര്. മൗണ്ടന്‍ റോഡ് എന്നാകും ഇനിയിത് ഒൗദ്യോഗികമായി അറിയപ്പെടുകയെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ഹിലാല്‍ അല്‍ ബുസൈദി അറിയിച്ചു. റോഡിന്‍െറ പേര് മാറ്റുന്നതിനുള്ള മസ്കത്ത് നഗരസഭാ കൗണ്‍സിലിന്‍െറ തീരുമാനം മന്ത്രി അംഗീകരിക്കുകയായിരുന്നു. 14.5 കിലോമീറ്റര്‍ വരുന്ന റോഡ് 2011ലാണ് പൂര്‍ത്തിയാക്കിയത്. പര്‍വതങ്ങളെ ചുറ്റിവളഞ്ഞുള്ളതാണ് റോഡിന്‍െറ എട്ട് കിലോമീറ്റര്‍ ഭാഗം. നവോത്ഥാനത്തിന് ശേഷമുള്ള രാജ്യത്തിന്‍െറ സുപ്രധാന നേട്ടങ്ങളിലൊന്നാണ് ഈ റോഡിന്‍െറ പൂര്‍ത്തീകരണമെന്ന് മന്ത്രി പറഞ്ഞു. ഒൗദ്യോഗികരേഖകളില്‍ റോഡിന്‍െറ പേര് മാറ്റുന്നതടക്കമുള്ള നടപടികള്‍ നടന്നുവരുകയാണെന്ന് ബോഷര്‍-അമിറാത്ത് മുനിസിപ്പല്‍ കമ്മിറ്റികളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 
 

Tags:    
News Summary - oman road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.