മസ്കത്ത്: ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി സുൽത്താനേറ്റ്. കഴിഞ്ഞ വർഷം 68 ആയിരുന്നെങ്കിൽ ഈ വർഷം സൂചികയിൽ 65ാം സ്ഥാനത്താണുള്ളത്. ലണ്ടനിലെ കൺസൽട്ടിങ് സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് ഈയിടെയാണ് സൂചിക പുറത്തിറക്കിയത്. യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവക്കൊപ്പം പാസ്പോർട്ട് ശക്തിയുടെ കാര്യത്തിൽ ഏറ്റവും മികച്ച അറബ് രാജ്യങ്ങളിലൊന്നായാണ് സുൽത്താനേറ്റ് സ്ഥാനം നേടിയിരിക്കുന്നത്.
15ാം റാങ്കുമായി യു.എ.ഇയാണ് മുന്നിലുള്ളത്. 178 ആണ് യു.എ.ഇയുടെ പാസ്പോര്‍ട്ട് സ്കോര്‍. 99 സ്കോറുമായി ഖത്തര്‍ 55ാം സ്ഥാനത്താണ്. 59 റാങ്കിലാണ് കുവൈത്ത്. ബഹ്റൈന്‍ 66ാം റാങ്കിലാണ്. 86 ആണ് പാസ്പോര്‍ട്ട് സ്കോര്‍. പാസ്പോര്‍ട്ട് ഉടമക്ക് അതുപയോഗിച്ച് ഓണ്‍ അറൈവല്‍ വിസയില്‍ എത്ര രാജ്യങ്ങള്‍ സന്ദർശിക്കാനാകുമെന്നത് അടിസ്ഥാനപ്പെടുത്തിയാണ് പാസ്പോര്‍ട്ടിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്.
ഒമാനിലെ പൗരന്മാർക്ക് വിസയില്ലാതെ 82 രാജ്യങ്ങളിൽ പ്രവേശിക്കാം, അല്ലെങ്കിൽ ഓൺ അറൈവൽ വിസ നേടാം.പട്ടികയിൽ ജപ്പാൻ ഒന്നാം സ്ഥാനത്തും സിംഗപ്പൂരും ദക്ഷിണ കൊറിയയും രണ്ടും ജർമനിയും സ്പെയിനും മൂന്നാം സ്ഥാനത്തുമാണുള്ളത്. അവസാന സ്ഥാനത്ത് അഫ്ഗാനിസ്താനും തൊട്ടടുത്തായി ഇറാഖും സിറിയയുമാണുള്ളത്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ) ഡേറ്റയെ അടിസ്ഥാനമാക്കിയാണ് സൂചികയെന്ന് ഹെൻലി ആൻഡ് പാർട്ണേഴ്സ് കൺസൽട്ടിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.