മസ്കത്ത്: ഇനിയുള്ളത് ആത്മവിശുദ്ധിയുടെയും പാപ വിമലീകരണത്തിെൻറയും രാപ്പകലുകൾ. വിശ്വാസികൾക്കിത് ആത്മനിർവൃതിയുടെ മാസം. പകലന്തിയോളം അന്നപാനീയങ്ങളും സുഖേച്ഛകളും ദൈവേച്ഛക്ക് വഴിമാറുന്ന പകലുകൾ. പ്രാർഥനകളിലും നമസ്കാരങ്ങളിലും ദൈവസ്മരണകളിലും മുഴുകി ജീവൻവെപ്പിക്കുന്ന രാവുകൾ. ദൈവത്തിൽ സ്വയം സമർപ്പിച്ച് പാപക്കറകൾ കഴുകി ആത്മാവിനെ സ്ഫടിക സമാനമാക്കാൻ കെൽപുള്ള ദിനരാത്രങ്ങൾ. ഖുർആൻ പാരായണവും സ്േതാത്രവുമായി ദൈവത്തിൽ അലിയുന്ന പുണ്യ മുഹൂർത്തങ്ങൾ. സ്വർഗകവാടങ്ങൾ തുറക്കുകയും നരകത്തിെൻറയും തിന്മയുടെയും വാതായനങ്ങൾ അടക്കപ്പെടുകയും ചെയ്യുന്ന പുണ്യദിനങ്ങൾ.
ശഅ്ബാൻ 29 പൂർത്തിയാക്കിയ വെള്ളിയാഴ്ച വിവിധയിടങ്ങളിൽ റമദാൻ അമ്പിളി കണ്ടതിെൻറ അടിസ്ഥാനത്തിലാണ് ഔഖാഫ് മതകാര്യ മന്ത്രാലയം റമദാൻ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ചന്ദ്രപ്പിറവി കാണാൻ സാധ്യതയേറെയാണെന്ന് ഗോളശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇന്നുതന്നെയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫിൽ ഇനി രാവുറങ്ങാത്ത നാളുകളാണ്. രാവറ്റം വരെ മസ്ജിദുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിടുന്നു. വെള്ളിയാഴ്ച രാത്രി മസ്ജിദുകളിൽ പ്രത്യേക നമസ്കാരത്തിനുവേണ്ടി വിശ്വാസികൾ ഒത്തുകൂടി. റമദാനിെൻറ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മാന്യമായ വസ്ത്ര ധാരണ രീതി വേണമെന്നും പകൽസമയങ്ങളിൽ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യത്തിനായി സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിസമയവും പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ മുസ്ലിംകൾക്ക് ദിവസവും ആറു മണിക്കൂറാകും ജോലിസമയം. 15 മണിക്കൂറോളമാകും ഇക്കുറിയും നോമ്പിെൻറ ദൈർഘ്യം. വേനൽചൂടിെൻറ കാഠിന്യം ഇപ്പോഴേ കടുത്തിട്ടുണ്ട്.
നിർമാണ മേഖലയിലും മറ്റും തൊഴിലെടുക്കുന്നവർക്ക് ജൂൺ ഒന്നുമുതൽ മധ്യാഹ്ന വിശ്രമസമയം ആരംഭിക്കുന്നത് ഗുണകരമാകും. ഇനി ഇഫ്താറുകളുടെ നാളുകളാണ്. സംഘടനകളും വ്യക്തികളും ഇഫ്താറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഒമാനിലെ മസ്ജിദുകളിൽ വിപുലമായ ഒരുക്കങ്ങളാണ് ഇഫ്താറിനുള്ളത്. വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളുമായി വിവിധ ഭാഗങ്ങളിൽ ടെൻറുകളും ഒരുങ്ങിക്കഴിഞ്ഞു. ഹൈപ്പർമാർക്കറ്റുകളിലും മറ്റു മാർക്കറ്റുകളിലുമെല്ലാം വെള്ളിയാഴ്ച സന്ധ്യക്കും രാത്രിയുമെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു.
സ്വദേശികളും വിദേശികളുമെല്ലാം അവസാനവട്ട ഷോപ്പിങ്ങിെൻറ തിരക്കിലായിരുന്നു. പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
ഇനിയുള്ള ദിനരാത്രങ്ങൾ ജീവിതത്തിന് വെളിച്ചം പകരുന്നതും സ്വർഗത്തിലേക്ക് പാത ഒരുക്കുന്നതുമാവുമെന്ന പ്രത്യാശേയാടെയാണ് വിശ്വാസികൾ റമദാനിനെ സ്വാഗതം ചെയ്യു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.