Posted On
date_range Updated On
date_range ഒമാനിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത
മസ്കത്ത്: ഒമാന്‍റെ വിവിധ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ബുധനാഴ്ച ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്-തെക്ക് ബാത്തിന, മുസന്ദം, തെക്കൻ ബാത്തിന, മസ്‌കത്ത്, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും വടക്കൻ ശർഖിയ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലുമായിരിക്കും മഴ ലഭിക്കുക.
വൈകുന്നേരമോ രാത്രിയോ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.