മലേഷ്യക്കെതിരെ ഒമാൻ താരത്തിന്റെ ബാറ്റിങ്
മസ്കത്ത്: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഒന്നാം ഡിവിഷൻ മത്സരത്തിലേക്ക് ഒമാൻ യോഗ്യത നേടി. മലേഷ്യയിൽ നടന്ന ലോകകപ്പ് യോഗ്യത ഘട്ടത്തിലെ സെമി ഫൈനലിൽ ആതിഥേയരെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്കും അതോടൊപ്പം ഒന്നാം ഡിവിഷനിലേക്കും യോഗ്യത നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ നിശ്ചിത 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണെടുത്തത്. വർഷീത് ദിനേഷ് 28, സൗമ്യ സമ്പത്ത് എന്നിവരുടെ ചെറുത്തുനിൽപ്പാണ് ഒമാന്‍ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ 46.5 ഓവറിൽ 135 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. പത്ത് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പ്രതീഷ്, 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത സൗമ്യ സമ്പത്ത് എന്നിവരുടെ ബൗളിങ് മികവാണ് ഒമാൻ കൗമാരപ്പടക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. മലേഷ്യക്ക് വേണ്ടി മൂഹമ്മദ് ഹൈറിൽ 38 റൺസും പ്രതീഷ് ഹാാദിഫ് ഇർഫാന നാല് വിക്കറ്റും എടുത്തു. ഒന്നാം ഡിവിഷനിലെ ജേതാക്കളായിരിക്കും ലോകപ്പ് യോഗ്യത നേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.