മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും കേക്ക് ബേക്കിങ് മത്സരവും സംഘടിപ്പിച്ചു. അൽ ഖുവൈർ നിസാർക്കാസ് അടുക്കള റസ്റ്റോറന്റിൽ വെച്ചാണ് ഒരുമയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറി ആഘോഷവും മത്സരവും സംഘടിപ്പിച്ചത്. ജാതിമതഭേദമന്യേ നൂറുകണക്കിന് പ്രവാസികൾ ആഘോഷത്തിൽ പങ്കെടുത്തു.
അസോസിയേഷൻ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, കേക്ക് മുറിക്കൽ, സാന്താക്ലോസ്, കരോൾ ഗാനാലാപനം, മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേക്ക് മേക്കിങ് മത്സരത്തിൽ സജ്ന ഹാഷിം ഒന്നാം സ്ഥാനവും റംഷിത നാഫ്സൽ, ശിൽപ സരൺ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.
മത്സരത്തിൽ പങ്കെടുത്തവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾ രക്ഷാധികാരി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ജെസ്സി ജോസ് ക്രിസ്മസ് സന്ദേശം നൽകി. ജസീം കരിക്കോട്, ബിജു അത്തിക്കയം എന്നിവർ പരിപാടി നിയന്ത്രിച്ചു.
നൂറുദ്ദീൻ മസ്കത്ത്, നിഷ പ്രഭാകരൻ, രാജേഷ് പി.എസ്, രാധാകൃഷ്ണൻ, ഷിബു പുല്ലാടൻ, അൻസാർ കരുനാഗപ്പള്ളി, സുജിത്ത് സൈമൺ, വിജോ ജോയി എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.