മസ്കത്ത്: രാസായുധ നിരോധന ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ 30ാം സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. നവംബർ 28 വരെ നീളുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കുന്നുണ്ട്. നെതർലൻഡ്സിലെ ഒമാൻ അംബാസഡറും രാസായുധ നിരോധന സംഘടനയിലെ സ്ഥിരം പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല സലിം അൽ ഹർത്തിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. അന്താരാഷ്ട്ര സമാധാന - സുരക്ഷാ ശ്രമങ്ങൾക്കും രാസായുധ നിരോധന കരാറിർ പൂർണമായി നടപ്പാക്കുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധതയാണ് യോഗത്തിലെ പ്രാതിനിധ്യത്തിലൂടെ ഉറപ്പിക്കുന്നത്.
രാസ ഭീഷണി രഹിത ലോകത്തിനായുള്ള സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ഒമാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രതിനിധി സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.