മസ്കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 51 വയസ്സുള്ള സ്വദേശി വനിതയാണ് ബുധനാഴ്ച മരിച്ചത്. 67ഉം 58ഉം വയസ്സുള്ള പ്രവാസികൾ ബുധനാഴ്ച മരിച്ചിരുന്നു. 40 പേരാണ് ഇതുവരെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരിൽ രണ്ട് മലയാളികളടക്കം 24 പേർ പ്രവാസികളും 16 പേർ സ്വദേശികളുമാണ്. വ്യാഴാഴ്ച 636 പേർക്കാണ് ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് കണ്ടെത്തിയ ശേഷം ഇതാദ്യമായാണ് ഇത്ര ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുതിയ രോഗികളിൽ 291 പേർ മാത്രമാണ് പ്രവാസികൾ.
ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 9009 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2177ൽ തുടരുകയാണ്. രണ്ട് മലയാളികളടക്കം 40 പേർ ഇതുവരെ മരിച്ചു. 6792പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 451പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതർ 6758 ആയി. ഇവിടെ 1154 പേർക്ക് അസുഖം സുഖപ്പെട്ടു. മരിച്ചവരിൽ 31 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. തെക്കൻ ബാത്തിനയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്.
ഇവിടെ മൊത്തം രോഗികൾ 644 ആയി ഉയർന്നു. ആറുപേർ മരിച്ചു. വടക്കൻ ബാത്തിനയിൽ ഇതുവരെ 605 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വടക്കൻ ബാത്തിന, തെക്കൻ ശർഖിയ, ദോഫാർ മേഖലകളിൽ ഒരോ മരണങ്ങൾ വീതവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രവാസികളേക്കാൾ കൂടുതൽ വിദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നതും ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ...
മസ്കത്ത് ഗവർണറേറ്റ്: മത്ര-3448, 745; മസ്കത്ത് -60, 9; ബോഷർ- 1385, 210; അമിറാത്ത്-246,18; സീബ് -1597,165; ഖുറിയാത്ത്-22,7.
തെക്കൻ ബാത്തിന: ബർക്ക-337, 140; വാദി മആവിൽ-13,10; മുസന്ന-130, 45; നഖൽ -36,21; അവാബി-46,44; റുസ്താഖ് -82,37.
വടക്കൻ ബാത്തിന: സുവൈഖ് -155, 42; ഖാബൂറ-29,16; സഹം-96,20; സുഹാർ -187,36; ലിവ -65,11; ഷിനാസ് -73,43.
ദാഖിലിയ: നിസ്വ-81, 64; സമാഇൽ-110,51; ബിഡ്ബിദ്-66,28; ഇസ്കി -37,15; മന- 3,3; ഹംറ-6,4; ബഹ്ല -34,23; ആദം-56,55.
തെക്കൻ ശർഖിയ: ബുആലി- 155,131; ബുഹസൻ- 4,1 സൂർ-64,35; അൽ കാമിൽ -32,14; മസീറ-1,0.
ദാഹിറ: ഇബ്രി- 105,38; ദങ്ക്-1712; യൻകൽ -6,2.
ബുറൈമി: ബുറൈമി -93, 24
വടക്കൻ ശർഖിയ: ഇബ്ര- 16,8; അൽ ഖാബിൽ-5,4; ബിദിയ -8,4; മുദൈബി -37,18; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ് -3,0.
ദോഫാർ: സലാല- 27,18
മുസന്ദം: ഖസബ് -6,4; ദിബ്ബ-1,1; ബുക്ക -1,1
അൽ വുസ്ത: ഹൈമ-9,0; ദുകം -8,0.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.