മസ്കത്ത്: കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നിലവിൽ വന്നു. ഇതോടൊപ്പം മത്ര വിലായത്തിൽ നിലവിലുണ്ടായിരുന്ന സമ്പൂർണ െഎസൊലേഷൻ തൊട്ടടുത്തുള്ള മസ്കത്ത് വിലായത്തിലേക ്കുകൂടി വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവ രെ ഇവിടെയും സമ്പൂർണ ഒറ്റപ്പെടൽ ( ഹെൽത്ത് െഎസൊലേഷൻ) ബാധകമായിരിക്കും.
മസ്കത്ത ് വിലായത്തിെൻറ ഭാഗമായ അൽ ബുസ്താൻ, അൽ ജിസ, അൽ ഖൈറാൻ, സിഫ, ഖന്താബ്്, യിതി, സിദാബ്, റിയാം തുടങ്ങിയ ഗ്രാമങ്ങളിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ട്രക്കുകൾ, ഭക്ഷ്യോൽപന്നങ്ങളുമായി വരുന്ന വാഹനങ്ങൾ, അടിസ്ഥാന സേവന- മെഡിക്കൽ സേവന വാഹനങ്ങൾ, ഇന്ധനം, ശുചീകരണ വാഹനങ്ങൾ തുടങ്ങിയ വാഹനങ്ങൾക്ക് മാത്രമാകും വിലായത്തിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് െഎസൊലേഷൻ ഏർപ്പെടുത്തിയത്. വിലായത്തിലെ താമസക്കാർക്ക് പുറത്തുപോകുന്നതിനും നിയന്ത്രണം ബാധകമായിരിക്കും.
ബോഷർ, അമിറാത്ത്, ഖുറിയാത്ത്, സീബ് തുടങ്ങിയ വിലായത്തുകളിലായിരിക്കും ലോക്ഡൗൺ ബാധകം. ഇൗ ഭാഗങ്ങളിൽ ഏപ്രിൽ 22ന് രാവിലെ പത്തുവരെ സഞ്ചാര നിയന്ത്രണങ്ങൾ നിലവിലുണ്ടാകും. ആരെയും ഇക്കാലയളവിൽ ഗവർണറേറ്റിന് പുറത്തുപോകാൻ അനുവദിക്കുകയില്ല. മസ്കത്ത് ഗവർണറേറ്റിന് പുറത്തുള്ളവരെ ഗവർണറേറ്റിന് അകത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല.
നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ടാകും. ദീർഘനാളത്തെ ആവശ്യത്തിനുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഒമാനിൽ സ്റ്റോക് ഉണ്ട്. അതിനാൽ, സാധനങ്ങൾ അധികമായി വാങ്ങിക്കൂേട്ടണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. അടിസ്ഥാന സേവനങ്ങൾ, അടിസ്ഥാന ഉൽപന്നങ്ങളുടെ ലഭ്യത എന്നിവയാണ് ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാരത്തിന് പ്രാഥമികമായി പരിഗണിക്കുക. ലോക്ക്ഡൗണിെൻറ ചുമതലയുള്ള അധികൃതരായിരിക്കും പ്രവേശനാനുമതി നൽകുന്ന കാര്യം തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.