മസ്കത്ത്: നിർമാണ മേഖലയിലെ ചില കമ്പനികൾക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെ യ്യാൻ അനുമതി നൽകി മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി അനുമതി നൽകി. ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഒമാനി ഉടമസ്ഥതയിലുള്ള ചെറുകിട ഇടത്തരം കമ്പനികൾക്ക് വിദേശികളെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകും. ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷൂറൻസിലും ചെറുകിട ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റിയിലും രജിസ്റ്റർ ചെയ്തവരാകണം തൊഴിലുടമ.
സർക്കാർ പദ്ധതികളിലുള്ള കമ്പനികളെയും ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളുള്ള കമ്പനികളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വദേശി വത്കരണത്തോട് പ്രതിബദ്ധതയുണ്ടാകണം. വിദേശികളുടെ എണ്ണം 99 ഒാ അതിൽ താഴെയോ ആണെങ്കിൽ പത്തുശതമാനത്തിൽ കുറയാത്ത സ്വദേശിവത്കരണം ഉണ്ടാകണം. 99 പേരിൽ അധികമുണ്ടെങ്കിൽ 12 ശതമാനത്തിൽ കുറയാത്ത സ്വദേശിവത്കരണം ഉണ്ടാകണം. വിദേശ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ഒമാനിയെ എഞ്ചിനീയറോ ടെക്നീഷ്യനോ ആയി നിയമിച്ചിരിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.