കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ എ​ന്തു​ ചെ​യ്യ​ണം?

മ​സ്​​ക​ത്ത്​: ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പി​ടി​പെ​ടാ​വു​ന്ന രീ​തി​യി​ലേ​ക്ക്​ കോ​വി​ഡ്​ രോ​ ഗ​ബാ​ധ മാ​റി​ക്ക​ഴി​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്മ​ൾ പ​ല​ർ​ക്കു​മു​ള്ള സം​ശ​യ​മാ​ണ്. കോ​വി​ഡ്​ പി​ടി​പെ​ട്ടാ​ൽ എ​ന്താ​ണ്​ ചെ​യ്യേ​ണ്ട​ത്​? ആ​രെ​യാ​ണ്​ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്​? പ്ര​ക​ട​മാ​യ രോ​ഗ​ല​ക്ഷ​ണ ​ങ്ങ​ളു​ള്ള​വ​ർ ഒ​രു ത​ര​ത്തി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സ​ർ​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ചു. വൈ​റ​സ്​ ബാ​ധി​ച്ച എ​ല്ലാ​വ​രും ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ കാ​ഠി​ന്യം കൂ​ടു​ക​യോ രോ​ഗ​ത്തി​​​​െൻറ ര​ണ്ടാം ആ​ഴ്​​ച​യി​ൽ ഉ​ണ്ടാ​കു​ന്ന ക​ടു​ത്ത ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടു​ക​യോ ചെ​യ്​​താ​ൽ വൈ​ദ്യ​സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​​​െൻറ കാ​ൾ സ​​​െൻറ​റാ​യ 24441999ൽ ​വി​ളി​ച്ചാ​ൽ സ​ഹാ​യം ല​ഭ്യ​മാ​കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. സ്വ​യം ഒ​റ്റ​പ്പെ​ട​ൽ (സെ​ൽ​ഫ്​ ഐ​സൊ​ലേ​ഷ​ൻ) മാ​ത്ര​മാ​ണ്​ ഫ​ല​പ്ര​ദ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി. നി​ങ്ങ​ൾ അ​തു ചെ​യ്തു എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക.

രോ​ഗ​വ്യാ​പ​നം ത​ട​യാ​നും സ്വ​യം സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള ന​ല്ല മാ​ർ​ഗം ഇ​താ​ണ്. ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വാ​യു​സ​ഞ്ചാ​ര​മു​ള്ള പ്ര​ത്യേ​കം മു​റി​യി​ലാ​ണ്​ ​െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യേ​ണ്ട​ത്. മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്താ​തെ ല​ക്ഷ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്ക​ണം. ദ്ര​വ​രൂ​പ​ത്തി​ലു​ള്ള പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണം. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ ഡോ​ക്​​ട​റോ​ട്​ അ​വ​സ്​​ഥ വി​ശ​ദീ​ക​രി​ക്ക​ണം. മാ​സ്​​ക്​ ധ​രി​ക്കാ​തെ ഒ​രി​ക്ക​ലും ആ​ശു​പ​ത്രി​യി​ലേ​ക്കു​ പോ​ക​രു​ത്. ​

െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ആ​ശു​പ​ത്രി​ക​ളി​ൽ പോ​കാ​ൻ മാ​ത്ര​മാ​ണ്​ അ​നു​മ​തി​യു​ള്ള​ത്. വീ​ട്ടി​ൽ/​താ​മ​സ​സ്​​ഥ​ല​ത്തെ ഒ​രാ​ൾ മാ​ത്ര​മാ​ണ്​ ​െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രെ പ​രി​ച​രി​ക്കാ​ൻ പാ​ടു​ള്ളൂ. ഇ​വ​ർ മാ​സ്​​ക്കും കൈ​യു​റ​യും ധ​രി​ക്കു​ക​യും കൈ​ക​ൾ വെ​ള്ള​വും സോ​പ്പും അ​ല്ലെ​ങ്കി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച്​ ക​ഴു​കു​ക​യോ വേ​ണം. ​െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​യാ​ളും കൈ​ക​ൾ ഇ​ട​ക്കി​ടെ ക​ഴു​കു​ന്ന​ത്​ ന​ല്ല​താ​ണ്. ​െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​യാ​ൾ​ക്കു​ള്ള ഭ​ക്ഷ​ണം മു​റി​ക്ക്​ പു​റ​ത്താ​ണ്​ വെ​ക്കേ​ണ്ട​ത്. െഎ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന വ്യ​ക്തി മു​റി​യും ശു​ചി​മു​റി​യും ദി​വ​സ​വും വൃ​ത്തി​യാ​ക്ക​ണം.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.