കോ​വി​ഡ്​ പ്ര​തി​രോ​ധം: ഒമാനിലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു

മ​സ്​​ക​ത്ത്​: സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചു. എ​ല ്ലാ അ​ന്താ​രാ​ഷ്​​ട്ര-​ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ളും നി​ർ​ത്തി​​വെ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​ള്ള യാ​ത്ര, കാ​ർ​ഗോ സ​ർ​വീ​സു​ക​ളെ മാ​ത്ര​മാ​ണ്​ വി​ല​ക്കി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഒ​മാ​നി പൗ​ര​ന്മാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും തി​രി​ച്ചു​വ​ര​വി​നും വ​ഴി​യൊ​രു​ക്കും. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ​െഎ​സൊ​ലേ​ഷ​ൻ സം​വി​ധാ​ന​വും ഇ​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.