മസ്കത്ത്: മസ്കത്ത് നഗരസഭ പാർക്കിങ് മീറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പാർക്കിങ് മീറ്ററുകളുടെ പ്രവർത്തനം അവസാനിപ്പിച്ചതെന്ന് നഗരസഭ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
പാർക്കിങ് ഫീസുകൾ മെസേജ് വഴിയോ നഗരസഭയുടെ ആപ്ലിക്കേഷൻ വഴിയോ അടക്കാവുന്നതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർദേശം പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്നും നഗരസഭ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.