????? ??????????? ?????? ????????? ????? ??????? ??????? ???? ????? ?????????????????

എട്ട് ഭാഷകളിലുള്ള മൊബൈൽ ആപ്ലിക്കേഷൻ എൻ.ബി.ഒ അവതരിപ്പിച്ചു

മസ്​കത്ത്​: ഉപഭോക്​താക്കൾക്ക്​ കൂടുതൽ എളുപ്പത്തിൽ ബാങ്കിങ്​ സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ട്​ നാഷനൽ ബാങ്ക്​ ഒാ ഫ്​ ഒമാൻ (എൻ.ബി.ഒ) വിവിധ ഭാഷകളിലുള്ള മൊബൈൽ ബാങ്കിങ്​ സേവനം ആരംഭിച്ചു. ഏറെ ബഹുമതികൾ നേടിയ ബാങ്കി​​െൻറ മൊബൈൽ ആപ് പി​​െൻറ ഭാഗമായിട്ടുള്ള പുതിയ സേവനം കഴിഞ്ഞ ദിവസം അസൈബയിലെ എ.എൻ.ബി.ഒ ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ഇന്ത്യൻ അംബാസഡർ മുനുമഹാവർ ചടങ്ങിൽ വിശിഷ്​ടാതിഥിയായിരുന്നു. അറബിക്കും ഇംഗ്ലീഷിനും പുറമെ ആറ്​ ഇന്ത്യൻ ഭാഷകളിൽ പണമടക്കാൻ ഉപഭോക്​താക്കൾക്ക്​ സൗകര്യമൊരുക്കുന്നതാണ്​ പുതിയ സേവനം. ചടങ്ങിൽ പുതിയ സംവിധാനത്തി​​െൻറ ലൈവ്​ അവതരണവും നടന്നു.

ബാങ്കിങ്​ സേവനങ്ങൾ എല്ലാ തലങ്ങളിലേക്കും എത്തിക്കുന്നതി​​െൻറ ഭാഗമായാണ്​ പുതിയ സേവനം അവതരിപ്പിച്ചതെന്ന്​ നാഷനൽ ബാങ്ക്​ ഒാഫ്​ ഒമാൻ ജനറൽ മാനേജറും ചീഫ്​ റീ​െട്ടയിൽ ബാങ്കിങ്​ ഒാഫിസറുമായ ജോൺ ചാങ്ങ്​ പറഞ്ഞു. വിവിധ ഭാഷകൾക്കൊപ്പം ഉപയോഗിക്കാൻ എളുപ്പമായിട്ടുള്ള ഇൻറർഫേസുമാണുള്ളത്​. രജിസ്​ട്രേഷനടക്കം ആപ്പി​​െൻറ പ്രവർത്തനം എളുപ്പമായിട്ടുള്ളതാണ്​. മൂന്ന്​ ക്ലിക്കിനുള്ളിൽ പണമയക്കാം. 60 സെക്കൻഡിൽ കുറവ്​ സമയം മാത്രമാണ്​ ഇതിന്​ എടുക്കുകയുള്ളൂ. ബാങ്കിങ്​ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനൊപ്പം പുതിയ ഉൽപന്നങ്ങളുടെ ഗുണങ്ങൾ ആളുകളെ മനസ്സിലാക്കിനൽകുന്നതി​​െൻറയും ഭാഗമായാണ്​ പുതിയ സേവനം അവതരിപ്പിച്ചതെന്നും ജോൺ ചാങ്ങ്​ പറഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.