മസ്കത്ത്: സ്കൂൾ ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങൾ വരുത് തി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. 12 വർഷത്തിന് മുകളിൽ പഴക്കമുള്ള ബസുകൾ ഗതാഗ തത്തിന് ഉപയോഗിക്കരുതെന്നതാണ് നിർദേശത്തിൽ പ്രധാനപ്പെട്ടത്. സ്കൂളും വീടും തമ്മിലുള്ള ദൂരം രണ്ടു കിലോമീറ്ററിൽ കുറയരുത്. രണ്ടു കിലോമീറ്ററിനുള്ളിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ഡയറക്ടറേറ്റിെൻറ പ്രത്യേക അനുമതി ആവശ്യമാണ്. വാടകക്ക് എടുക്കുന്ന ബസുകൾക്ക് സാധുവായ രജിസ്ട്രേഷനും ഗതാഗത മന്ത്രാലയം അനുവദിച്ച വെഹിക്കിൾ ഒാപറേഷൻ കാർഡും (വി.സി.ഒ) ഉണ്ടെന്നത് ഉറപ്പാക്കണം. മുഴുവൻ യാത്രക്കാരെയും ഉൾക്കൊള്ളുന്ന വിധത്തിൽ സമഗ്രമായ ഇൻഷുറൻസും ഉണ്ടായിരിക്കണം.
കുട്ടികളെ കൊണ്ടുപോകുന്നതിന് അനുയോജ്യമായതും മന്ത്രാലയം നിഷ്കർഷിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ ഉള്ളതുമാകണം ബസ് എന്നും ഉത്തരവിൽ പറയുന്നു. ബസുകളിൽ ഒാേട്ടാമാറ്റിക് ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന മുറക്ക് ഇത് സ്ഥാപിക്കണം. ട്രാക്കിങ് ഉപകരണത്തിൽ ഡ്രൈവർമാർ കൃത്രിമത്വം വരുത്തുകയോ പ്രവർത്തനരഹിതമാക്കുകയോ നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറ്റിവെക്കുകയോ ചെയ്യരുത്. സ്കൂളിെൻറ വിവരവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും അടങ്ങിയ ഇലക്ട്രോണിക് ഡിസ്േപ്ല ബോർഡും നിർബന്ധമായി സ്ഥാപിക്കണം. ഒന്നു മുതൽ നാലുവരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്കായി സ്ത്രീജീവനക്കാരെ നിർബന്ധമായി നിയമിക്കണം. സ്കൂൾ ബസിെൻറ ഡ്രൈവർ 23 വയസ്സിനും അറുപത് വയസ്സിനുമിടയിൽ പ്രായമുള്ള സ്വദേശിയാകണം. ഇയാൾക്ക് ഡ്രൈവിങ്ങിൽ അഞ്ചുവർഷത്തെ പരിചയം വേണം.
ക്രിമിനൽ റെക്കോഡില്ലാത്തവരുമാകണം ഡ്രൈവർമാരെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ജോലിക്ക് കയറുേമ്പാൾ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഒന്നിലധികം ബസുകളുമായി കരാർ ഉണ്ടെങ്കിൽ ഉടമകൾ സാധുവായ കമേഴ്സ്യൽ രജിസ്റ്റർ സൂക്ഷിക്കണം. വാഹനം കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും ടയറുകളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. പ്രിൻസിപ്പലുടെ അനുമതിയോടെ മാത്രമേ മറ്റൊരു ഡ്രൈവറെ നിയോഗിക്കാൻ പാടുള്ളൂ. കുട്ടികളെല്ലാം ഇറങ്ങിയ ശേഷം വാഹനത്തിൽ ആരും ശേഷിക്കുന്നില്ലെന്ന് ഡ്രൈവർ ഉറപ്പുവരുത്തണം. വാഹനം മതിയായ വായുസഞ്ചാരമുള്ളതായി സൂക്ഷിക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.