മസ്കത്ത്: നോവൽ കൊറോണ വൈറസ് (കോവിഡ് 19) വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ നട പടികൾ ആരോഗ്യമന്ത്രാലയം ശക്തമാക്കി. ഇതിെൻറ ഭാഗമായി ആരോഗ്യ മന്ത്രാലയം ജീവനക്ക ാർക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അവധി അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദിയുടെ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് വാർഷിക അവധിയടക്കം അനുവദിക്കുകയുള്ളൂ.
കോവിഡിനെതിരായ പ്രതിരോധം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതും മന്ത്രാലയം അംഗീകരിക്കാത്തതുമായ ഉൽപന്നങ്ങൾ ജീവനക്കാർ പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില കാരണമില്ലാതെ ഉയർത്തരുതെന്നും ഉത്തരവിൽ പറയുന്നു. ക്വാറൈൻറൻ നടപടികൾക്ക് വിധേയരാകുന്നവർ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിക്കണം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും പോകരുതെന്നും മന്ത്രിതല ഉത്തരവിൽ വ്യക്തമാക്കി.
മന്ത്രിതല ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചു. രാജ്യത്ത് ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മസ്കത്തിലെ കോളജ് ഒാഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇതിൽ രണ്ടുപേരുടെ രോഗം ഭേദമായതായും മറ്റുള്ളവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരിൽ 15 പേരും ഇറാനിലേക്ക് യാത്ര ചെയ്തവരാണ്. ഒരാൾ ഇറ്റലിയിലേക്കാണ് യാത്ര ചെയ്തത്. വിദ്യാർഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ സ്ഥാപനത്തിന് രണ്ടാഴ്ചത്തെ അവധി നൽകിയതായി കോളജ് ഒാഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് രോഗം പടരാതിരിക്കാനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായും കോളജ് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.