മസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്കത്ത്-കണ്ണൂർ സർവിസിെൻറ ഒന്നാം വ ാർഷികം ആഘോഷിച്ചു. ജനറൽ സെയിൽസ് ഏജൻറായ മെസൂൺ ട്രാവൽസിെൻറ ഒാഫിസിൽ നടന്ന പരിപ ാടിയിൽ വെങ്കിട് പെരുമാൾ (സെയിൽസ് മാനേജർ, ഗോ എയർ), ശ്യാമപ്രസാദ് കല്ലാട്ട് (ഹെഡ് ഒാഫ് ഒാപറേഷൻസ്, ജി.എസ്.എ ഗോ എയർ), ഗൗരവ് (എയർപോർട്ട് മാനേജർ, ഗോ എയർ) എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. വാർഷിക ദിനത്തിൽ കണ്ണൂരിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ വി. തുളസീദാസ് ഫ്ലാഗ്ഒാഫ് ചെയ്തു.
ഗോ എയറിെൻറ പശ്ചിമേഷ്യയിലേക്കുള്ള ആദ്യ സർവിസ് ആയിരുന്നു മസ്കത്തിലേക്കുള്ളത്. ഒരു വർഷത്തിനുള്ളിൽ പ്രവാസികളുടെ വിശ്വസ്ത എയർലൈനായി മാറാൻ കമ്പനിക്ക് സാധിച്ചതായി ഗോ എയർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ മസ്കത്ത്-കണ്ണൂർ റൂട്ടിൽ 630 സർവിസുകളാണ് നടത്തിയത്. ഇരുപതിനായിരത്തിലൊന്ന് എന്ന കുറഞ്ഞ നിരക്കിലുള്ള പരാതികളും കുറഞ്ഞ കാൻസലേഷൻ നിരക്കുകളുമാണ് സർവിസിന് ഉണ്ടായത്. മസ്കത്തിൽനിന്നുള്ളവരടക്കം 14 ലക്ഷം യാത്രക്കാരാണ് സർവിസ് ഉപയോഗപ്പെടുത്തിയത്. സർവിസുകൾക്ക് കൃത്യസമയം പാലിച്ചതിന് ആഗോള ഏജൻസിയായ ‘സിരിയ’ത്തിെൻറ ബഹുമതി ലഭിച്ച വിമാന കമ്പനിയാണ് ഗോ എയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.