മസ്കത്ത്: സുൽത്താനേറ്റ് ഒാഫ് ഒമാൻ നയതന്ത്ര ബന്ധത്തിനുള്ളിൽനിന്ന് അമേരിക്കയുമായ ും ഇറാനുമായും ആശയവിനിമയം നടത്തിവരുകയാെണന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബി ൻ അലവി ബിൻ അബ്ദുല്ല. തങ്ങൾ ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിെൻറ ചട്ടക്കൂട്ടിൽനിന്ന് ആശയവിനിമയം നടത്തി വരുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംവാദത്തിനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. മേഖലയിലെ പിരിമുറുക്കം ലഘൂകരിക്കാനാണ് തങ്ങൾ പ്രവർത്തിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മേഖലയിൽ സൈനിക സംഘർഷം പ്രതീക്ഷിക്കുന്നില്ലെന്നും മ്യൂണിച്ച് സുരക്ഷ സമ്മേളനത്തിെൻറ ഭാഗമായി ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനെ കുറിച്ച് നടന്ന ചർച്ചയിൽ യൂസുഫ് ബിൻ അലവി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ സംവാദത്തിന് സാധ്യതയുണ്ട്. നമ്മുടെ താൽപര്യങ്ങൾ ക്രമീകരിക്കാൻ വേണ്ടി നാം പ്രവർത്തിക്കുകയാണെങ്കിൽ സമാധാനമെന്ന ആശയമാണ് നമുക്ക് ലഭിക്കുക. ഇറാനോട് വെല്ലുവിളി നടത്തുന്നത് ഗുണകരമാവില്ല. ഹോർമുസ് കടലിടുക്കിൽ നിരവധി യുദ്ധക്കപ്പലുകളാണ് നങ്കൂരമിട്ടിട്ടുള്ളത്. ഇത് മേഖലയിൽ പിരിമുറുക്കം വർധിപ്പിക്കാൻ വഴിയൊരുക്കും. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷയുള്ള യാത്രക്കാണ് മുൻഗണന നൽകേണ്ടതെന്നാണ് നമ്മുടെ സുഹൃത്തുക്കൾക്ക് നൽകാനുള്ള സന്ദേശമെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു. ഒമാൻ ഭരണാധികാരി സുൽത്താൻ െഹെതം ബിൻ താരിക് 2020-2021 കാലഘട്ടത്തിൽ നിരവധി സുഹൃദ് രാജ്യങ്ങളും സഹോദര രാജ്യങ്ങളും സന്ദർശിക്കും. ഇറാനുമായി ഒമാെൻറ ബന്ധം മേഖലയുടെ സമാധാനത്തിലും സുരക്ഷയിലും പുരോഗതിയിലും ഉൗന്നിക്കൊണ്ട് തുടരുമെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.