മസ്കത്ത്: രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ വ്യവസായ മേഖലക്കുള്ള വർധിക്കുന്ന പങ്കാളിത്തത്തിെൻറ പ്രതിഫലനമായി വിദേശ നിക്ഷേപത്തിൽ വർധന. 2019 പകുതിയിലെ കണക്കുപ്ര കാരം ഒന്നര ശതകോടിയിലധികം റിയാലാണ് ഇൗ രംഗത്തെ വിദേശ നിക്ഷേപം. കഴിഞ്ഞ വർഷം സമാന കാലയളവിൽ 1.2 ശതകോടി റിയാൽ ആയിരുന്ന സ്ഥാനത്താണിതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള വ്യവസായ നയം നടപ്പിൽ വരുത്തുന്നതിലാണ് മന്ത്രാലയം ശ്രദ്ധയൂന്നിയിരിക്കുന്നതെന്ന് ഒമാൻ വ്യവസായ-വാണിജ്യ മന്ത്രാലയം ഡയറക്ടർ ജനറൽ സാമി ബിൻ സാലിം അൽ സാഹെബ് പറഞ്ഞു. നിക്ഷേപം ആകർഷിക്കുന്നതിന് ഒപ്പം മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷ്യമാണ്. 2018 ലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലെ 2.914 ശതമാനമാണ് വ്യവസായ മേഖലയുടെ പങ്കാളിത്തം. മുൻ വർഷത്തെ അപേക്ഷിച്ച് 7.6 ശതമാനത്തിെൻറ വർധനയാണിത്. വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിച്ചതായും കണക്കുകൾ കാണിക്കുന്നു.
2019 അവസാനത്തെ കണക്കുപ്രകാരം 32,335 സ്വദേശികളാണ് ഇൗ രംഗത്ത് തൊഴിലെടുക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 8.4 ശതമാനത്തിെൻറ വർധനയാണിത്. രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊത്തം വ്യവസായ പ്രവർത്തനങ്ങളുടെ മൂല്യം 2019 മൂന്നാം പാദത്തെ കണക്കുപ്രകാരം 3.815 ശതകോടി റിയാലാണെന്നും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. ഉൽപാദന, വ്യവസായ മേഖലകളിലെ സ്വദേശികളുടെ റിക്രൂട്ട്മെൻറുകൾ നിരീക്ഷിക്കാൻ മന്ത്രാലയം പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് സാമി അൽ സാഹെബ് പറഞ്ഞു. ഇൗ കമ്മിറ്റികളുടെ പ്രവർത്തന ഫലമായി പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വ്യവസായ മേഖലയുടെ വികസനത്തിന് വ്യവസായ എസ്റ്റേറ്റ് പൊതുഅതോറിറ്റി (മദായെൻ) സുപ്രധാന പങ്കാണ് വഹിക്കുന്നത്. രാജ്യത്തെ വ്യവസായ എസ്റ്റേറ്റുകളുടെ എണ്ണം ഒമ്പത് ആയി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൂടുതൽ വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിക്കുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യമെന്നും സാമി അൽ സാഹെബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.