മസ്കത്ത്: അൽ ഖുദ്സ് (ജറൂസലം) ഫലസ്തീെൻറ തലസ്ഥാനം എന്ന പേരിൽ ഒമാൻ പുതിയ സ്റ് റാമ്പ് പുറത്തിറക്കി. അറബ്-ഇസ്ലാമിക ലോകത്തിലെ ഏറ്റവും പുണ്യമാക്കപ്പെട്ട നഗരത് തിനോടുള്ള ആദരവിനൊപ്പം ഫലസ്തീന് ഒമാൻ എന്നും നൽകിവരുന്ന പിന്തുണയുടെയും ഒാർമക്കായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
അറബ് ലീഗിനുകീഴിൽ 1954ൽ സ്ഥാപിതമായ അറബ് പെർമനൻറ് പോസ്റ്റൽ കമീഷെൻറകൂടി പങ്കാളിത്തത്തോടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.
ഇസ്ലാമിലെ ഏറ്റവും പുണ്യമാക്കപ്പെട്ട സ്ഥലങ്ങളിലൊന്നായ പുരാതന ജറൂസലമിലെ ടെമ്പിൾ മൗണ്ട് അഥവാ ഹറം അൽ ശരീഫിലുള്ള മസ്ജിദുൽ അഖ്സയാണ് സ്റ്റാമ്പിലെ ചിത്രം. ഇതിെൻറ വശത്ത് ഫലസ്തീൻ പതാകയും സമാധാനത്തിെൻറ പ്രതീകമായി രണ്ട് പ്രാവുകളുടെ ചിത്രവുമുണ്ട്. മുഴുവൻ ലോകത്തിനുമുള്ള ഒരുമിച്ചുള്ള സന്ദേശമാണ് സ്റ്റാമ്പിലൂടെ നൽകുന്നതെന്ന് ഒമാൻ പോസ്റ്റ് സി.ഇ.ഒ അബ്ദുൽ മാലിക്ക് അൽ ബലൂഷി പറഞ്ഞു. philatelic@omanpost.om എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ചാൽ സ്റ്റാമ്പ് റിസർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.