മസ്കത്ത്: സൂറിച്ചിൽനിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ വിമാനത്തിന് തുർക്കിയ ിൽ അടിയന്തര ലാൻഡിങ്. ഡബ്ല്യു.വൈ-154 വിമാനമാണ് കാബിൻ മർദത്തിൽ വന്ന വ്യത്യാസത്തെ തുടർ ന്ന് സിറിയൻ അതിർത്തിയോട് ചേർന്നുള്ള ദിയാർബാക്കിർ വിമാനത്താവളത്തിൽ ഇറക്കിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിമാനം തുർക്കിയിൽ ഇറക്കിയതെന്ന് ഒമാൻ എയർ വാർത്തകുറിപ്പിൽ അറിയിച്ചു. ഹോട്ടലിലേക്ക് മാറ്റിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഒമാൻ സമയം ഞായറാഴ്ച രാത്രി എട്ടോടെ തുർക്കിയിലേക്ക് പകരം വിമാനം അയച്ചതായും ഒമാൻ എയർ അറിയിച്ചു. ശനിയാഴ്ച രാത്രി 9.30ന് സൂറിക്കിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.05ന് മസ്കത്തിൽ എത്തേണ്ടിയിരുന്നതാണ് വിമാനം.
പുലർച്ച മൂന്നുമണിയോടെയാണ് അടിയന്തര ലാൻഡിങ് നടത്തിയത്. നിരവധി മലയാളി യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്യാബിനിലെ ഒാക്സിജൻ തീരുകയും പുകയുടെ ഗന്ധം വരുകയും വിമാനം അൽപസമയം താഴേക്ക് കൂപ്പുകുത്തുകയും ചെയ്തതായി യാത്രക്കാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളിൽ പറയുന്നു. സംഭവം നടക്കുേമ്പാൾ ഉറക്കത്തിലായിരുന്ന പല യാത്രക്കാർക്കും എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം പിടികിട്ടിയില്ല. മരണത്തെ മുഖമുഖം കണ്ട പ്രതീതിയായിരുന്നു അൽപനേരത്തേക്ക്. പലരും അലറി വിളിക്കുകയും ഉറക്കെ പ്രാർഥന ചൊല്ലുകയും ചെയ്തു. എല്ലാ യാത്രക്കാർക്കും ഒാക്സിജൻ മാസ്ക് ഉപയോഗിക്കേണ്ടിയും വന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച ഒമാൻ എയർ അധികൃതർ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുഖ്യപ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.