മസ്കത്ത്: ഒമാനിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന ഇന്ത്യൻ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് പങ്കജ് സരൺ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിെൻറ പബ്ലിക് ദീവാനിൽ ബുധനാഴ്ച രാവിലെയാണ് കൂടിക്കാഴ്ച നടന്നതെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. ഉഭയകക്ഷി സഹകരണത്തിന് ഒപ്പം മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പൊതുതാൽപര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദിയുമായും പങ്കജ് സരൺ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ അംബാസഡർ മുനു മഹാവറും കൂടിക്കാഴ്ചയിൽ സംബന്ധിച്ചിരുന്നു. കഴിഞ്ഞ ദിവസം ദേശീയ മാരിടൈം സെക്യൂരിറ്റി സെൻററും പങ്കജ് സരൺ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.