മുസന്ദമിൽ മഴ തുടങ്ങി; മസ്​കത്തിൽ ഇന്നെത്തും

മസ്​കത്ത്​: ന്യൂനമർദത്തെ തുടർന്നുള്ള മഴ ആരംഭിച്ചു. മുസന്ദം ഗവർണറേറ്റിലെ ഖസബ്​, ബുക്ക, ദിബ്ബ എന്നിവിടങ്ങളിൽ മഴ യാരംഭിച്ചതായി കാലാവസ്​ഥ നിരീക്ഷണകേന്ദ്രം ചൊവ്വാഴ്​ച വൈകുന്നേരം അറിയിച്ചു. മുസന്ദം ഗവർണറേറ്റി​​െൻറ വിവിധയിടങ്ങളിൽ മേഘപാളികൾ രൂപപ്പെടുന്നത്​ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്​.

മഴമേഘങ്ങൾ ക്രമേണ ഒമാൻ കടലി​​െൻറ തീരം, ബാത്തിന, മസ്​കത്ത്​, ശർഖിയ, ദാഖിലിയയുടെ ഭാഗങ്ങൾ, ബുറൈമി എന്നിവിടങ്ങളിലേക്ക്​ വ്യാപിക്കും. മസ്​കത്തിൽ ബുധനാഴ്​ച രാവിലെ മഴയെത്തും. ഇടത്തരം മുതൽ കനത്ത മഴ വരെ അനുഭവപ്പെടാൻ സാധ്യതയുണ്ട്​. അതിനാൽ ജാഗ്രത പാലിക്കണം. കഴിഞ്ഞ വാരാന്ത്യത്തിൽ മസ്​കത്തിലടക്കം സാമാന്യം നല്ല മഴ അനുഭവപ്പെട്ടിരുന്നു. ബുറൈമിയിൽ ശക്തമായ മഴയിൽ റോഡുകളിലും മറ്റും വെള്ളം പൊങ്ങിയതിനെ തുടർന്ന്​ ആളുകളെയടക്കം മാറ്റിപ്പാർപ്പിച്ചിരുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.