മസ്കത്ത്: മലയാളക്കരയിൽ സാമൂഹികമാറ്റത്തിെൻറ ചാലകശക്തിയായി മാറിയ നാടകം ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം മറുനാട്ടിലെ മണ്ണിൽ അരുങ്ങുണർന്നപ്പോഴും അതിശയത്തോടെയും അതേ ആവേശത്തോടെയും കാണികൾ ഇരച്ചെത്തി. കേരളീയ സമൂഹികരംഗത്ത് മാറ്റത്തിെൻറ ചൂണ്ടുപലകയായി മാറിയ നാടകാചാര്യൻ തോപ്പിൽ ഭാസിയുടെ ‘എെൻറ മകനാണ് ശരി’ നാടകമാണ് മസ്കത്തിലെ ആസ്വാദകരെ അതിശയലോകത്തേക്ക് വഴിനടത്തി അരങ്ങിൽ വിസ്മയം തീർത്തത്. കടൽകടന്നിട്ടും കലാപ്രവർത്തനങ്ങളെ കൈവിടാതെ മുന്നേറുന്ന ഒരു സംഘം നാടകപ്രവർത്തകരുടെ സംഘടിത രൂപമായ മസ്കത്ത് തിയറ്റർ ഗ്രൂപ്പാണ് കാലാതീതമായി മുന്നേറുന്ന നാടകത്തെ മറുനാട്ടിലെ അരങ്ങിലെത്തിച്ചത്. മസ്കത്ത് അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ ഇരച്ചെത്തിയ സദസ്സ് മാത്രം മതി പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും നാടകവും നാടകാസ്വാദനവും മറുനാട്ടിലും മങ്ങാതെ, മായാതെ നിലനിൽക്കുകയാണെന്ന തെളിവിന്.
മസ്കത്ത് തിയറ്റർ ഗ്രൂപ്പിെൻറ അമരക്കാരൻ അൻസാർ ഇബ്രാഹീമിെൻറ സംവിധാനത്തിലാണ് മസ്കത്തിെൻറ മണ്ണിൽ ‘എെൻറ മകനാണ് ശരി’ നാടകം അരങ്ങേറിയത്. തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ സോമൻ, അഡ്വ. ഷാജഹാൻ എന്നിവർ നാടകം കാണാനെത്തിയിരുന്നു. ഇന്ത്യൻ എംബസി കൾച്ചറൽ സെക്രട്ടറി പി.കെ. പ്രകാശ് നാടകത്തിനു മുന്നോടിയായുള്ള സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കോൺസുലർ കണ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. തോപ്പിൽ സോമൻ, അഡ്വ. ഷാജഹാൻ, ആർടിസ്റ്റ് സുജാതൻ, അൻസാർ ഇബ്രാഹിം, നാടകത്തിലെ അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.