മസ്കത്ത്: ഇൗ മാസം ആദ്യ പകുതിയിൽ ഒമാനിൽ വീണ്ടും കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത. ശക്തമായ ഇടത്തരം മഴക്കും കാലാവസ്ഥ വ്യതിയാനം കാരണമായേക്കുമെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യൂനമർദമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാൻ കാരണം. ഇൗ മാസം ആദ്യ പകുതയിൽ മൂന്ന് ന്യൂന മർദങ്ങളാണ് ഒമാൻ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുസന്തം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, അൽ ദാഖിറ, അൽ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവർണേററ്റുകളിലും വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ പർവത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക. ആദ്യ ന്യൂന മർദം നാളെയും മറ്റന്നാളും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യൂനമർദത്തിൽ അനുഭവപ്പെടുക. രണ്ടാം ന്യൂനമർദം ഇൗ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ അനുഭവപ്പെടും. ഒന്നോ ഒന്നരയോ ദിവസം കാലാവസ്ഥ വ്യതിയാനമുണ്ടാവും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബർ മധ്യത്തോടെ മൂന്നാമത്തെ ന്യൂനമാർദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
നേരിയ, ഇടത്തരം, ശക്തമായ മഴക്കാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥ അസ്ഥിരമായിതന്നെ നിൽക്കുമെന്നും എന്നാൽ കാലാവസ്ഥ മുന്നറിയിപ്പ് മാറാൻ സാധ്യതയുണ്ടെന്നും പി.എ.സി.എ അറിയിക്കുന്നു. ഒമാനിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. മഴയും കാറ്റും ഒമാനിൽ ഇടക്കിടെ എത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒമാെൻറ വിവിധ ഭാഗങ്ങളിൽ മഴ അനുഭവെപ്പട്ടിരുന്നു. വൻ നാശനഷ്ടങ്ങളാണ് ശക്തമായ മഴ കാരണം ഒമാെൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. കാർഷിക മേഖലയടക്കം വിവിധ മേഖലകളെ മഴ പ്രതികൂലമായി ബാധിച്ചു. മത്ര സൂഖിലും മഴ വൻനാശം വിതച്ചു. കടകളിൽ വെള്ളി കയറുകയും തുണികളും മറ്റു വസ്തുക്കളും മഴ വെള്ളം കയറി കേടുവരുകയും ചെയ്തു. സൂഖിലെ ഏതാണ്ടെല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും മഴ നാശനഷ്്ട മുണ്ടാക്കിയിരുന്നു. മറ്റും ഭാഗങ്ങളിലും മഴ ദുരന്തം വിതറിയിരുന്നു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോവുകയും റോഡുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായതടക്കം മഴ ഏറെ ദുരന്തമുണ്ടാക്കിയിരുന്നു. അതിനാൽ അടുത്ത കാലാവസ്ഥ വ്യതിയാനം മത്രയിലെയും മറ്റും കച്ചവടക്കാർക്ക് ഏറെ ആശങ്കയുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.