മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസമായി പെയ്ത മഴയെ തുടർന്ന് ഒമാനിലെ താപനില കുത്തനെ ത ാഴ്ന്നു. കുറഞ്ഞ താപനിലയിലുണ്ടായ കുറവിനെ തുടർന്ന് ഉൾഭാഗങ്ങളിൽ പലയിടത്തും രാത ്രി തണുപ്പിെൻറ കടുപ്പമേറി. ഗൾഫ് മേഖലയിലെതന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാ യ ജബൽശംസിൽ വ്യാഴാഴ്ച രാവിലെ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. മഞ്ഞുവീഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സാധാരണ ഡിസംബർ അവസാനത്തോടെയാണ് സമുദ്രനിരപ്പിൽനിന്ന് 3004 അടിയുള്ള കൊടുമുടിയായ ജബൽശംസിലും, ജബൽ അഖ്ദറിലുമൊക്കെ മഞ്ഞുവീഴ്ചയുണ്ടാകാറുള്ളത്. വ്യാഴാഴ്ച പുലർച്ച നാല് ഡിഗ്രി സെൽഷ്യസ് താപനിലയാണ് ജബൽശംസിൽ രേഖപ്പെടുത്തിയതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെതന്നെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 11 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില. ഇബ്രി വിലായത്തിലെ ജബൽ അൽ സറാത്തിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. മുൻകാലങ്ങളിൽ ഇവിടെ താപനില പൂജ്യം ഡിഗ്രിക്ക് താഴെ വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജബൽ അഖ്ദറിലും 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. മസ്കത്ത് അടക്കം വടക്കൻ ഗവർണറേറ്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില താഴ്ന്നിട്ടുണ്ട്. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രിക്കും 10 ഡിഗ്രിക്കുമൊക്കെ താഴെയാണ്. ബുധനാഴ്ച യലോനിയിൽ രേഖപ്പെടുത്തിയ 31.5 ഡിഗ്രിയാണ് ഉയർന്ന താപനില. മഹ്ദ, മസ്യൂന, ബഹ്ല, ആദം, യൻകൽ എന്നിവിടങ്ങളിൽ 15ൽ താഴെയും സൈഖിൽ പത്തിൽ താഴെയുമായിരുന്നു കുറഞ്ഞ താപനില. വ്യാഴാഴ്ച ഇബ്രയിലും റുസ്താഖിലും നിസ്വയിലും 16 ഡിഗ്രി സെൽഷ്യസും ഹൈമ, കസബ്, സുഹാർ, ഇബ്രി എന്നിവിടങ്ങളിൽ 18 ഡിഗ്രിക്കും താഴെയായിരിക്കും കുറഞ്ഞ താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അതിനിടെ വ്യാഴാഴ്ച വിവിധയിടങ്ങളിൽ മഴ പെയ്തു.
ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളുടെ വിവിധയിടങ്ങളിലാണ് സാമാന്യം ശക്തമായ മഴയുണ്ടായത്. മസ്കത്തിൽ അടുത്തയാഴ്ചയോടെ താപനില എട്ട് ഡിഗ്രി കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. അറേബ്യൻ ഗൾഫിെൻറ വടക്കുഭാഗത്തുനിന്നുള്ള തണുത്ത കാറ്റാണ് കാരണം. ഇൗ കാറ്റിെൻറ ഫലമായി ക്രമേണ ഒമാെൻറ മറ്റിടങ്ങളിലും തണുപ്പ് കൂടുതലായി അനുഭവപ്പെടും. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി തണുപ്പ് നേരത്തേ എത്തിയതോടെ കടകളിൽ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രങ്ങളുടെ വിൽപനക്ക് അനക്കം വെച്ച് തുടങ്ങിയിട്ടുണ്ടെന്ന് മത്രയിലെ വസ്ത്രവ്യാപാരിയായ നീലേശ്വരം സ്വദേശി അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.