മസ്കത്ത്: റൂവി സി.ബി.ഡി മേഖലയിൽ മൂന്ന് ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കുന്നു. നിർമാണത്തിനായി മസ്കത്ത് നഗരസഭ സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ടു. സി.ബി.ഡി മേഖ ലയിലെ സുഹാർ ഇൻറർനാഷനൽ ബാങ്ക്, ഒമാൻ പോസ്റ്റ് ഒാഫിസ് കെട്ടിടം, ബൈത്തുൽ മസ്കാൻ കെട ്ടിടം എന്നിവക്ക് സമീപമാണ് പാർക്കിങ് സൗകര്യം ഒരുക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ 560ഒാളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഒന്നോ രണ്ടോ നില പാർക്കിങ് സൗകര്യം നിർമിക്കാനാണ് പദ്ധതിയിടുന്നതെന്ന് നഗരസഭയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ സി.ബി.ഡി മേഖലയിൽ പ്രവൃത്തി സമയങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. െസൻട്രൽ ബാങ്ക് ഒാഫ് ഒമാൻ, ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അടക്കം നിരവധി സുപ്രധാന സ്ഥാപനങ്ങൾ സി.ബി.ഡി മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
നിരവധി ബാങ്കുകൾ, ട്രാവൽ ഏജൻസികൾ, എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ ഒാഫിസുകൾ, ഹോട്ടലുകൾ, താമസ ഇടങ്ങൾ തുടങ്ങിയവയും ഇവിടെയുണ്ട്. ദിവസവും നിരവധിപേർ ഇവിടെ വരുകയും പോവുകയും ചെയ്യുന്നുണ്ട്. ഇത് പ്രവൃത്തി സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുണ്ട്. പാർക്കിങ് പ്രശ്നങ്ങളും ഗതാഗത പ്രശ്നങ്ങളും കാരണം ചില കമ്പനികളുടെ ഒാഫിസുകൾ സി.ബി.ഡി ഏരിയയിൽനിന്ന് മാറ്റിയിട്ടുണ്ട്.പുതിയ പാർക്കിങ് മേഖല നിർമിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും വൈകാതെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും സി.ബി.ഡിയിലെ സ്ഥിരം സന്ദർശകൻ പറഞ്ഞു. നിലവിൽ പ്രവൃത്തി സമയങ്ങളിൽ ഇവിടെ പാർക്കിങ് സൗകര്യം കിട്ടുകയെന്നത് ഏറെ പ്രയാസകരമാണ്. ഇപ്പോൾ സ്വകാര്യ കമ്പനിക്ക് കീഴിലുള്ള ബഹുനില പാർക്കിങ് സൗകര്യം സി.ബി.ഡി ഏരിയയിൽ പ്രവർത്തിക്കുന്നുണ്ട്. സുഹൈൽ ബഹ്വാൻ ഗ്രൂപ്പിന് കീഴിലുള്ളതാണ് പാർക്കിങ് കേന്ദ്രം.
ഇത് ഇവിടത്തെ ജീവനക്കാർക്ക് മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. സാധാരണ അധികേപരും സ്വകാര്യ വ്യക്തികളുടെ മണ്ണ് നിറഞ്ഞ നിലത്ത് കട്ട ഒട്ടിക്കാത്ത സ്ഥലത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ബൈത്തുൽ മസ്കാൻ കെട്ടിടത്തിെൻറ മുൻവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പണം അടക്കാതെ നിരവധി പേർ വാഹനം പാർക്ക് ചെയ്യുന്നുണ്ട്. ഇവിടം പാർക്കിങ് കെട്ടിടം നിർമിക്കുന്നതോടെ താമസക്കാർ അടക്കമുള്ളവർ പണം നൽകേണ്ടിവരും. ഇത് നിലവിലെ താമസക്കാരെ പ്രതികൂലമായി ബാധിക്കും. എന്നാൽ, റൂവി നഗരത്തിൽ ഗതാഗതക്കുരുക്കും പാർക്കിങ് സൗകര്യക്കുറവും സാധാരണമാണ്. പാർക്കിങ് കിട്ടാത്തതിനാൽ പുറത്തുള്ളവർ റൂവിയിലേക്ക് വരാൻ മടിക്കുന്നു. വാരാന്ത്യ അവധി ദിവസങ്ങളിലും ഉത്സവ സമയങ്ങളിലും റൂവിയിലെ പാർക്കിങ് പ്രശ്നം കൊടുമ്പിരിക്കൊള്ളും. അതിനാൽ, റൂവിയിലെത്തുന്നവർ ഏറെ ദൂരെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. റൂവി നഗരത്തിനുള്ളിൽ ഇത്തരം പാർക്കിങ് സൗകര്യമുണ്ടാക്കണമന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.