മസ്കത്ത്: എല്ലാ കരഗതാഗത വാഹനങ്ങളിലും ഡിസംബർ ഒന്നുമുതൽ ഒാപേററ്റിങ് കാർഡ് ഉ ണ്ടായിരിക്കണമെന്ന് ദേശീയ ട്രാൻസ്പോർട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ച ു. മുവാസലാത്ത് ആണ് കാർഡുകൾ അനുവദിക്കുന്നത്. കരഗതാഗത മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ‘നഖൽ’ ഇലക്ട്രോണിക് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിെൻറ ഭാഗമാണിതെന്ന് മുവാസലാത്ത് അധികൃതർ അറിയിച്ചു. ടൂറിസ്റ്റ് ബസുകൾ, രാജ്യാന്തര സർവിസ് നടത്തുന്ന ബസുകൾ, രാജ്യത്തിന് അകത്ത് വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന മുവാസലാത്തിെൻറയും അല്ലാത്തെയും ബസുകൾ, ടാക്സികൾ, റെൻറ് എ കാറുകൾ, സ്കൂൾ കോളജ് ബസുകൾ, ഒാൺലൈൻ ടാക്സികൾ, ചരക്ക് ഗതാഗത വാഹനങ്ങൾ, എല്ലാത്തരം ട്രക്കുകളും തുടങ്ങിയവയെല്ലാം ഒാപറേറ്റിങ് കാർഡ് സ്വന്തമാക്കണം.
ഇൻറലിജൻറ് ട്രാൻസ്പോർട്ട് സംവിധാനത്തിെൻറ ആദ്യഘട്ടം അവതരിപ്പിച്ചതായും മുവാസലാത്ത് അറിയിച്ചു. ജീവനക്കാർ നിലവിൽ ഇൗ സംവിധാനത്തിൽ പരിശീലനം നൽകിവരുകയാണ്. വരും ദിവസങ്ങളിൽ ഇത് ബസുകളിൽ പ്രവർത്തന സജ്ജമാക്കുമെന്നും മുവാസലാത്ത് അധികൃതർ അറിയിച്ചു. പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വെഹിക്കിൾ ഇൻഫർമേഷൻ സിസ്റ്റം, യാത്രക്കാർക്കായുള്ള ആപ്ലിക്കേഷൻ, ഇ-ടിക്കറ്റിങ്, പ്രതിവാര-പ്രതിമാസ പാക്കേജുകൾ, ബസുകളുടെയും കോച്ചുകളുടെയും ട്രാക്കിങ്ങും നിരീക്ഷണവും തുടങ്ങിയവ അടങ്ങിയതാണ് ഇൻറലിജൻറ് ട്രാൻസ്പോർട്ട് സംവിധാനം. ഇതു സ്ഥാപിക്കുന്നതോടെ ബസുകളിൽ സ്റ്റോപ്പുകൾ എത്തുന്നതിന് മുമ്പ് അനൗൺസ്മെൻറും ഉണ്ടാകും. യാത്രക്കാർക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി പണമടക്കാൻ സാധിക്കുന്ന ഓേട്ടാമേറ്റഡ് ഫെയർ കലക്ഷൻ സംവിധാനവും വൈകാതെ യാഥാർഥ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.